കെവിന്‍േറത് മുങ്ങി മരണം തന്നെ; മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

കോട്ടയം:(www.kvartha.com 12/06/2018) കെവിന്‍ മുങ്ങി മരിച്ചത് തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍ അടങ്ങിയ റിപ്പോര്‍ട്ട് ഐ.ജിക്ക് സമര്‍പ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുമ്പ് സംഘം തെന്‍മലയില്‍ കെവിന്‍ മുങ്ങി മരിച്ച ഭാഗത്ത് പരിശോധന നടത്തും.

കെവിനുമായി പ്രതികള്‍ ചാലിയേക്കരയില്‍ എത്തിയതുവരെയുള്ള കാര്യത്തില്‍ പോലീസിന് വ്യക്തതയുണ്ട്. കെവിന്‍ വാഹനത്തില്‍നിന്ന് രക്ഷപ്പെട്ടെന്നാണ് പിടിയിലായവര്‍ പോലീസിന് നല്‍കിയ മൊഴി. കെവിനെ പിന്തുടര്‍ന്ന പ്രതികള്‍ അയാളെ പുഴയിലേക്ക് തള്ളിയിട്ടതാണോ മുക്കിക്കൊന്നതാണോ എന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടത്. ഇത് സംബന്ധിച്ച തെളിവുകള്‍ക്കായാണ് ഇപ്പോള്‍ അന്വേഷണസംഘം നീങ്ങുന്നത്.

 News, Kottayam, Kerala, Police, Investigates, Medical board,Kevin's murder case; Medical Board Report Submitt to IG


അതേ സമയം കെവിന്‍േറത് മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് വിദഗ്ദാഭിപ്രായം വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. മെഡിക്കല്‍ ബോര്‍ഡിന്റെയും പ്രാഥമിക നിഗമനം മുങ്ങിമരണമാണെന്നാണ്. എന്നാല്‍ കെവിന്റെ ശരീരത്തിന്റെ ഇരുഭാഗത്തും പോറലേറ്റതിന്റെ പാടുകളുണ്ടെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്നറിയാന്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും സംഘം അറിയിച്ചു. അതനുസരിച്ച് ഫോറന്‍സിക് സംഘം സംഭവസ്ഥലം പരിശോധിക്കും. കെവിന്റെ ശരീരത്തില്‍ കണ്ട പതിനാറോളം മുറിവുകള്‍ പുഴയിലേക്ക് വീണതിന്റെ ഭാഗമായി സംഭവിച്ചതാണോയെന്നാകും പരിശോധിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Police, Investigates, Medical board,Kevin's murder case; Medical Board Report Submitt to IG


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?