സ്വകാര്യ ബസില്‍ കോളേജ് ബസിടിച്ച് കമ്പി തലയില്‍ തുളഞ്ഞുകയറി കാസര്‍കോട്ടെ സിവില്‍ എക്‌സൈസ് ഓഫീസര്‍ക്ക് മലപ്പുറത്ത് ദാരുണാന്ത്യം

മലപ്പുറം: (www.kasargodvartha.com 18.06.2018) സ്വകാര്യ ബസില്‍ കോളേജ് ബസിടിച്ച് സീറ്റിന്റെ കമ്പി തലയില്‍ തുളഞ്ഞുകയറി കാസര്‍കോട്ടെ സിവില്‍ എക്‌സൈസ് ഓഫീസര്‍ക്ക് മലപ്പുറത്ത് ദാരുണാന്ത്യം. മലപ്പുറം കലക്ട്രേറ്റിന് സമീപം താമസക്കാരനും കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സിവില്‍ എക്സൈസ് ഓഫീസറുമായ പി. മുഹമ്മദ് ഷരീഫ് (27) ആണ് ദാരുണമായി മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ മലപ്പുറം പാണക്കാട് വെച്ചാണ് അപകടമുണ്ടായത്. മലപ്പുറത്ത് നിന്നും പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലേക്ക് വരുമ്പോള്‍ ഷരീഫ് സഞ്ചരിച്ച ബസില്‍ പിറകെ നിന്നെത്തിയ ഏറനാട് നോളജ് സിറ്റി കോളേജിന്റെ ബസിടിക്കുകയായിരുന്നു. പിറകു വശത്ത് ഇരുന്നിരുന്ന ഷരീഫിന്റെ തലയിലേക്ക് കമ്പി തുളച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം മലപ്പുറം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാസര്‍കോട്ടേക്ക് ജോലിക്ക് പുറപ്പെട്ടതായിരുന്നു ഷരീഫ്. മരണവിവരമറിഞ്ഞ് കാസര്‍കോട്ടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മലപ്പുറത്തേക്ക് തിരിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Malappuram, Top-Headlines, Accidental-Death, Malappuram, Excise, Civil Excise officer from Kasaragod died in Accident at Malappuram
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?