റിട്ട. അധ്യാപികയെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയുടെ രേഖാ ചിത്രം പോലീസ് പുറത്തു വിട്ടു
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.06.2018) റിട്ട. അധ്യാപികയെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയുടെ രേഖാ ചിത്രം പോലീസ് പുറത്തു വിട്ടു.
വെള്ളിക്കോത്ത് പഞ്ചായത്ത് ഓഫീസിന് സമീപത്തെ റിട്ട. അധ്യാപിക ഓമന(74) കവര്‍ച്ചക്കിരയായ കേസിലാണ് പ്രതിയുടേതാണെന്ന് സംശയിക്കുന്ന രേഖാചിത്രം പോലീസ് പുറത്ത് വിട്ടത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന അക്രമി ഇവര്‍ ഉറങ്ങിക്കിടന്ന മുറിയിലെത്തി കഴുത്തില്‍ കത്തിവെച്ച് കഴുത്തലണിഞ്ഞിരുന്ന മാലയും വളയും മറ്റ് ആഭരണങ്ങളും കവര്‍ച്ച ചെയ്യുകയായിരുന്നു. അലമാരയില്‍ വെച്ചിരുന്ന ആയിരം രൂപയും ഇലക്ട്രിക്കല്‍ ടോര്‍ച്ചും പിടിച്ചുവാങ്ങിയാണ് അക്രമി സ്ഥലം വിട്ടത്.
സംഭവം നടന്നതിന്റെ ഞെട്ടലില്‍ രണ്ടു മണിക്കൂറോളം ഇവര്‍ തരിച്ചിരുന്നു. ഇതിനു ശേഷം തളിപ്പറമ്പിലും കോഴിക്കോടുമുള്ള മൂന്ന് മക്കളെയും വിവരമറിയിക്കുകയായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവരം പോലീസിലറിയിക്കുകയായിരുന്നു. തൊട്ടടുത്ത് തന്നെ വീടുണ്ടെങ്കിലും നാലുകെട്ടുള്ള വീട്ടില്‍ പുറത്തേക്ക് യാതൊരു ശബ്ദവും കേള്‍ക്കാത്ത അവസ്ഥയായിരുന്നു. മഴയുണ്ടായിരുന്നതിനാല്‍ വീട്ടില്‍ നടന്ന സംഭവം അയല്‍വാസികളും അറിഞ്ഞില്ല. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധ്യാപികയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി.
പ്രതിയെകുറിച്ച് അറിയാവുന്നവര്‍ ഹൊസ്ദുര്‍ഗ് എസ് ഐയുടെ 9497 980921 എന്ന നമ്പറിലോ, സി ഐയുടെ
9497987220 എന്ന നമ്പറിലോ വിവരമറിക്കണമെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Accuse, Police, Investigation, Police released portrait image of accused in threatening case.

Powered by Info News For You

Comments
Post a Comment