അന്ത്യോദയ സമരത്തിന് അന്ത്യം; ആവശ്യം നേടിയെടുത്തത് ഒറ്റക്കെട്ടായ സമര പോരാട്ടത്തിനൊടുവില്‍, പോരാളികള്‍ക്ക് അഭിനന്ദനവുമായി കാസര്‍കോടന്‍ ജനത
കാസര്‍കോട്: (www.kasargodvartha.com 28.06.2018) ഏറെ മുറവിളിക്കും ഒറ്റക്കെട്ടായ സമര പോരാട്ടത്തിനുമൊടുവില്‍ അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചു. ഇതോടെ സമര പോരാളികള്‍ക്ക് അഭിനന്ദനവുമായി കാസര്‍കോടന്‍ ജനത രംഗത്തെത്തി. ജാതി-മത- രാഷ്ട്രീയ ഭേദമന്യേ കാസര്‍കോടന്‍ ജനത ഒറ്റക്കെട്ടായാണ് സമരരംഗത്തേക്കിറങ്ങിയത്. രാജധാനിയുള്‍പെടെയുള്ള ട്രെയിനുകള്‍ കാസര്‍കോട്ട് നിര്‍ത്താതെ ഓടിപ്പോകുന്നതിന്റെ അമര്‍ഷവുമായിരിക്കെയാണ് പുതുതായി അനുവദിച്ച അന്ത്യോദയ എക്‌സ്പ്രസിനും കാസര്‍കോട്ട് സ്‌റ്റോപ്പില്ലെന്ന കാര്യം അറിഞ്ഞത്. കാസര്‍കോട് വഴി ആറ് ദീര്‍ഘദൂര ട്രെയിനുകളാണ് നിര്‍ത്താതെ കടന്നുപോകുന്നത്. തൊട്ടടുത്ത് മംഗളൂരു റെയില്‍വേ സ്‌റ്റേഷനുള്ളതിനാല്‍ പലപ്പോഴും ദൂരപരിധിയുടെ കാര്യത്തില്‍ കാസര്‍കോടിനെ അവഗണിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ജനരോഷം നിലനില്‍ക്കുന്നതിനിടെയാണ് അന്ത്യോദയ എക്‌സ്പ്രസും സ്റ്റോപ്പില്ലാതെ ഓടിത്തുടങ്ങിയത്.
ജനങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഎമ്മും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയപ്പോള്‍ ബിജെപി അവരുടെ രാജ്യസഭാ എം.പി വി. മുരളീധരന്‍ വഴി കേന്ദ്രമന്ത്രിക്കും ബന്ധപ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കുകയും ചെയ്തിരുന്നു. കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന് അന്ത്യോദയ എക്‌സ്പ്രസ് ചങ്ങല വലിച്ച് നിര്‍ത്തിച്ച് പ്രതിഷേധിച്ചത് വന്‍ ജന ശ്രദ്ധ പിടിച്ചുപറ്റുകയും സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ജൂലൈ ഒന്നു മുതല്‍ നിരാഹാര സമരവുമായി രംഗത്തിറങ്ങുമെന്നും കാസര്‍കോട് എം.പി പി. കരുണാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ രാജ്യസഭാ എം.പി വി. മുരളീധരന് നല്‍കിയ ഉത്തരവിന്റെ കോപ്പി പുറത്ത് വിട്ടു കൊണ്ട് ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്താണ് അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
ട്രെയിനിന്റെ ടൈം ഷെഡ്യൂളില്‍ മാറ്റം വരുത്തിയ ശേഷം ഒരാഴ്ചക്കുള്ളില്‍ തന്നെ ട്രെയിനിന് കാസര്‍കോട്ടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിക്കുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ അറിയിക്കുന്നത്. ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് റെയില്‍വേ സ്റ്റേഷനുമുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്നിരുന്നു. പ്രവാസി കോണ്‍ഗ്രസ് നേതാവ് പത്മരാജന്‍ തുടങ്ങിയ നിരാഹാര സമരം അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍ ഏറ്റെടുത്ത് നിരാഹാരം തുടരുകയായിരുന്നു. ഡിവൈഎഫ്‌ഐ, എ ഐ വൈഎഫ്, സിപിഐ, ഐഎന്‍എല്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഉള്‍പെടെയുള്ള സംഘടനകളും അന്ത്യോദയക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു.
Related News:
അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു

അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചേക്കും
അന്ത്യോദയ എക്‌സ്പ്രസ്; മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധം, എം.എല്‍.എ ചങ്ങല വലിച്ചു, പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞ് വെച്ചു
റെയില്‍വെ അവഗണന തുടരുന്നു; അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പില്ല, പ്രതിഷേധം ശക്തം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Strike, Train, Top-Headlines, Stop for Antyodaya Express; Strike won
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment