ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്ന ചടങ്ങിനിടെ തലചുറ്റി വീണു; വ്യോമസേന ഉദ്യോഗസ്ഥനെ ആശ്വസിപ്പിച്ച് മോഡി, ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ന്യൂഡല്‍ഹി: (www.kvartha.com 26.06.2018) ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്ന ചടങ്ങിനിടെ തലചുറ്റി വീണ വ്യോമസേന ഉദ്യോഗസ്ഥനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ്.
ഇന്ത്യ സന്ദര്‍ശനത്തിനായെത്തിയ സീഷെല്‍സ് പ്രസിഡന്റ് ഡാന്നി ഫൗറിന് രാഷ്ട്രപതി ഭവനില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. വേനല്‍ ചൂട് സഹിക്കാനാവാതെ തലചുറ്റി വീഴുകയായിരുന്ന ഉദ്യോഗസ്ഥന്റെ അടുത്തെത്തിയാണ് മോഡി ആശ്വസിപ്പിച്ചത്.
ഉദ്യോഗസ്ഥനെ ആശ്വസിപ്പിക്കാനെത്തിയ മോഡി ആരോഗ്യം ശ്രദ്ധിക്കണമെന്ന് നിര്‍ദേശവും നല്‍കി. ചടങ്ങിന് ശേഷം മടങ്ങുന്നതിന് മുന്‍പ് ഉദ്യോഗസ്ഥനൊപ്പം അല്‍പസമയം ചിലവിടാനും പ്രധാനമന്ത്രി സമയം കണ്ടെത്തി.
അതേസമയം, ഡാന്നി ഫൗറിന്റെ സന്ദര്‍ശനത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ദ്വീപ് രാഷ്ട്രമായ സീഷെല്‍സിന്റെ അധീനതയിലുള്ള അസംപ്ഷന്‍ ദ്വീപില്‍ ഇന്ത്യന്‍ നാവികകേന്ദ്രം സ്ഥാപിക്കാന്‍ ഇന്ത്യയും സീഷെല്‍സും തമ്മില്‍ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കഴിഞ്ഞദിവസം നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ഇരുരാജ്യങ്ങളും ആറ് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: PM Modi Meets IAF Man Who Fainted During Guard of Honour Ceremony, New Delhi, News, Politics, Prime Minister, Narendra Modi, Social Network, National.

Powered by Info News For You

Comments
Post a Comment