ഡേ കെയര്‍ വാഹനം കുളത്തിലേക്ക് മറിഞ്ഞ് കുട്ടികള്‍ മരിച്ച സംഭവം: വാഹന പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്, അമിതവേഗതയും കുത്തിനിറച്ചുകൊണ്ടുപോകലിനും പിടിവീഴും
കൊച്ചി: (www.kvartha.com 12.06.2018) ഡേ കെയര്‍ വാഹനം ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് വാഹന പരിശോധന കര്‍ശനമാക്കി. എറണാകുളം ജില്ലയില്‍ വിവിധ സ്ഥലങ്ങളിലെ സ്‌കൂള്‍ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. അമിത വേഗതയില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
പരിശോധനയില്‍ നിശ്ചിത എണ്ണത്തിലധികം കുട്ടികളെ സ്‌കൂള്‍ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നത് വ്യാപകമാണെന്നും കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കിയത്.
Keywords: Kerala, Kochi, Accident, Police, News, Motor Department, Checking, Students, School bus,Vehicle Checking tightened

Powered by Info News For You

Comments
Post a Comment