ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് യാത്രക്കാരന്‍ മരിച്ചു; ഡ്രൈവര്‍ക്കും മറ്റൊരു യാത്രക്കാരനും ഗുരുതരം

പെര്‍ള: (www.kasargodvartha.com 26.06.2018) ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് യാത്രക്കാരന്‍ മരിച്ചു. ഡ്രൈവര്‍ക്കും മറ്റൊരു യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. പെര്‍ളയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കിക്കുന്ന ചന്ദ്രമോഹനന്‍ (55) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ അഡ്യനടുക്ക ചവര്‍ക്കാടിലെ ഹസൈനാര്‍ (35), യാത്രക്കാരന്‍ കര്‍ണാടക വിടല്‍മൂടംബയലിലെ മുഹമ്മദ് (40) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി 9.30 മണിയോടെ പെര്‍ളത്ത് സമീപം ഗോളിത്തടുക്കയിലാണ് അപകടമുണ്ടായത്. കാസര്‍കോട്ടുനിന്ന് കാട്ടുകുക്കെ ഭാഗത്തേക്ക് പോവുകയായിരുന്ന കേരള ട്രാന്‍സ്പോര്‍ട്ട് ബസ് അടുക്കസ്ഥല ഭാഗത്തുനിന്ന് പെര്‍ള ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ റിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയ്ക്കകത്ത് കുടുങ്ങിക്കിടന്ന മൂവരെയും നാട്ടുകാര്‍ ഉടന്‍ ഓട്ടോ വെട്ടിപ്പൊളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ചന്ദ്രമോഹനന്‍ മരണപ്പെടുകയായിരുന്നു.

കണ്ണൂര്‍ നടുവില്‍ സ്വദേശിയായ ചന്ദ്രമോഹനന്‍ രണ്ടുവര്‍ഷത്തോളമായി പെര്‍ളയിലാണ് താമസം. പരേതനായ നാരായണന്‍-ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: തങ്കമണി. മക്കള്‍: കിരണ്‍, ഹര്‍ഷ. മരുമകന്‍: ഗിരീഷ്. സഹോദരങ്ങള്‍: ഇന്ദിര പയ്യാവൂര്‍, ദേവകി ആലക്കോട്, രാജീവന്‍, രാജു, ബാലകൃഷ്ണ, പരേതരായ കാഞ്ചന, രാധ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Accidental-Death, Driver, Auto Driver, Perla, Passenger died after KSRTC Bus hit Auto Rikshaw
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?