കരുത്ത് തെളിയിക്കാന്‍ കാനറിപ്പട കളിക്കളത്തില്‍; ബ്രസീല്‍ കൊമ്പുകോര്‍ക്കുന്നത് സ്വിറ്റ്‌സര്‍ലാന്‍ഡുമായി
മോസ്‌കോ: (www.kvartha.com 17.06.2018) റഷ്യന്‍ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിനൊരുങ്ങി കാനറിപ്പട. ഗജരാജനെറ്റിപ്പട്ടവും ചാര്‍ത്തി കാടിളക്കി കൊമ്പുകുലുക്കി വമ്പന്‍ താരപ്പടയുമായാണ് ബ്രസീല്‍ റഷ്യയിലെത്തിയിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ഇന്ത്യന്‍ സമയം രാത്രി 11:30നാണ് മത്സരം.
നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് മാറക്കാനയില്‍ ജര്‍മ്മനിയോട് തകര്‍ന്നടിഞ്ഞതിന്റെ കരാളസ്മൃതികള്‍ ബ്രസീല്‍ ആരാധകരെ ഇന്നും വേട്ടയാടുന്നുണ്ട്. എന്നാല്‍ 2014 ല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാണംകെട്ട തോല്‍വി വഴങ്ങിയ ടീമല്ല ഇപ്പോഴത്തേത്. സൂപ്പര്‍ താരങ്ങളായ നെയ്മറും കുട്ടീഞ്ഞോയും ഗബ്രിയേല്‍ ജീസസുമുള്‍പ്പെടുന്ന വമ്പന്‍ മുന്നേറ്റനിരയുമായാണ് ബ്രസീല്‍പ്പട റഷ്യയിലെത്തുന്നത്. പൗളീഞ്ഞ്യോ, വില്യന്‍, കാസ്മിറോ, ഫിര്‍മിനോ, എന്നിവര്‍ക്കൊപ്പം നായകന്‍ മാര്‍സലോയും കൂടിയാവുമ്പോള്‍ മഞ്ഞപ്പട ഈ ലോകകപ്പിലെ സ്വപ്‌നസംഘമായി മാറുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Russia, News, Sports, Trending, Football, Fifa, World Cup, Brazil, Switzerland, FIFA WC'18; Brazil facing Switzerland

Powered by Info News For You

Comments
Post a Comment