സംസ്ഥാനത്ത് എല്ലാ പ്രധാന നഗരങ്ങളിലും മലിനജലം സംസ്‌കരിക്കുന്നതിന് സിവറേജ്, സെപ്‌റ്റേജ് സംവിധാനം

തിരുവനന്തപുരം: (www.kvartha.com 11.06.2018) സംസ്ഥാനത്ത് എല്ലാ പ്രധാന നഗരങ്ങളിലും മലിനജലം സംസ്‌കരിക്കുന്നതിനുളള സിവറേജ് സംവിധാനവും കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിന് സെപ്‌റ്റേജ് സംവിധാനവും ഒരുക്കുന്നതിനുളള നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. പരിസ്ഥിതി, ജലവിഭവം, തദ്ദേശഭരണം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനും ഉള്‍പ്പെടുന്നതാണ് സമിതി.


സെപ്‌റ്റേജ്, സിവറേജ് സംവിധാനം ഇല്ലാത്തതുകൊണ്ട് നദികളും മറ്റു ജലാശയങ്ങളും മലിനമാകുന്ന സാഹചര്യം  ഒഴിവാക്കുന്നതിനെക്കുറിച്ച്  ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിലാണ് ഈ തീരുമാനം. യോഗത്തില്‍ മന്ത്രിമാരായ കെ.ടി. ജലീല്‍, മാത്യു ടി തോമസ്, റവന്യു-പരിസ്ഥിതി ആഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ എന്നിവരും കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഭാരവാഹികളും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Siverage System in all Cities



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?