കണ്ണിന് താഴെ അസാധാരണമായ മുഴ; പിന്നീട് അത് മുഖത്തിന്റെ പല ഭാഗത്തേക്കും നീങ്ങി; ചികിത്സ തേടിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഞെട്ടിക്കുന്ന കാര്യം

മോസ്‌കോ: (www.kvartha.com 29.06.2018) മുഖത്ത് അസാധാരണമായ തടിപ്പ് കണ്ടാണ് മുപ്പത്തിരണ്ടുകാരിയായ യുവതി ഡോക്ടറെ സമീപിച്ചത്. കണ്ണില്‍ കണ്ട തടിപ്പ് പിന്നീട് മുഖത്തിന്റെ പല ഭാഗങ്ങളിലേക്ക് നീങ്ങാന്‍ തുടങ്ങി. ഒടുവില്‍ അസഹ്യമായ വേദനയും അസ്വസ്ഥതയും തോന്നിയതോടെ ഡോക്ടറെ സമീപിച്ച യുവതിക്ക് പരിശോധനയ്ക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. യുവതിയുടെ മുഖത്ത് കാണപ്പെട്ട തടിപ്പിന് കാരണം ജീവനുള്ള നീളന്‍ വിരയായിരുന്നു. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലാണ് സംഭവം.

റഷ്യന്‍ സ്വദേശിയായ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. കണ്ണിനു താഴെ കണ്ട തടിപ്പ് മുഖത്തെ പല ഭാഗത്തേക്കും നീങ്ങി. പിന്നീട് ചുണ്ടിന്റെ ഭാഗത്ത് വലിയ മുഴയായി നില്‍ക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം ചെറു ശസ്ത്രക്രിയയിലൂടെ മുഴയിലുണ്ടായിരുന്ന വിരയെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. എന്നാല്‍ ഇതെങ്ങനെ യുവതിയുടെ ശരീരത്തില്‍ വന്നു എന്നതിനെ കുറിച്ചായിരുന്നു പിന്നീട് അന്വേഷണം. അന്വേഷണത്തിനൊടുവില്‍ ചില പ്രത്യേക തരം കൊതുകുകളില്‍ നിന്നും പകരുന്നതാണ് ഇത്തരം വിരകള്‍ എന്ന് കണ്ടെത്തി.

Shocking: Doctors remove live worm crawling under woman’s face, Mosco, News, Health, Health & Fitness, Hospital, Treatment, Doctor, Russia, World

ശരീരത്തില്‍ വേദന വരുന്നതിന് കുറച്ചുദിവസം മുമ്പ് യുവതിക്ക് അമിതമായ കൊതുകു കടിയേറ്റിരുന്നു. ഇത്തരം വിരകള്‍ ശരീരത്ത് പ്രവേശിച്ചാല്‍ രണ്ടു വര്‍ഷം വരെ ജീവനോടെയിരിക്കുമെന്നും മുഖം മുതല്‍ കാല്‍പാദം വരെ നീങ്ങാന്‍ ഇവയ്ക്ക് സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. യുവതിയുടെ ചുണ്ടിലെ മുഴയുടേയും പുറത്തെടുത്ത വിരയുടെയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ വൈറലായി.

Keywords: Shocking: Doctors remove live worm crawling under woman’s face, Mosco, News, Health, Health & Fitness, Hospital, Treatment, Doctor, Russia, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?