പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ആശുപത്രിക്ക് മുമ്പില്‍ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം, മരണവിവരം മണിക്കൂറുകളോളം മറച്ചുവച്ചുവെന്ന് ആക്ഷേപം

തിരുവനന്തപുരം: (www.kvartha.com 12.06.2018) പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഇതോടെ ആശുപത്രിക്ക് മുമ്പില്‍ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. അതിനിടെ മരണവിവരം മണിക്കൂറുകളോളം മറച്ചുവച്ചുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. വര്‍ക്കല ചാത്തമ്പാറ കെടിസിടി ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

കല്ലമ്പലം നെല്ലിക്കോട് നെസ്‌ലെ വീട്ടില്‍ ശ്രീജ (24)യാണ് പ്രസവ ശസ്ത്രക്രിയയിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം മരണപ്പെട്ടത്. സിസേറിയനു മുമ്പായി അലര്‍ജി പരിശോധനകള്‍ നടത്താതെ കുത്തിവയ്‌പ്പെടുത്തതാണു മരണകാരണമെന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ മൃതദേഹവുമായി ആശുപത്രിക്കു മുമ്പില്‍ പ്രതിഷേധം നടത്തിയത്.


സിസേറിയന്‍ നടത്തിയതിനാല്‍ കുഞ്ഞിനെ രക്ഷിക്കാനായി. അതേസമയം ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നും യുവതിയുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

എട്ടാം തീയതിയാണ് ശ്രീജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ വിറ്റാമിന്‍ മരുന്നുകള്‍ക്കൊപ്പം അലര്‍ജി പ്രതിരോധത്തിനായുള്ള മരുന്നുകളും ആശുപത്രിയില്‍ നിന്നും ശ്രീജയ്ക്ക് നല്‍കിയിരുന്നു. ഈ മരുന്നുകളുടെ ഉയര്‍ന്ന ഡോസാണ് അമ്മയുടെയും കുഞ്ഞിന്റെയും നില വഷളാക്കിയതെന്നും ഇതാണ് മരണകാരണമെന്നും ഭര്‍ത്താവും മറ്റ് ബന്ധുക്കളും ആരോപിക്കുന്നത്.

നില ഏറെ വഷളായപ്പോഴാണ് ശ്രീജയെ മറ്റൊരു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചതെന്നും മറ്റൊരു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവ്: അനു അശോകന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: After delivery Woman's death triggers protest, family alleges doctors' negligence, Thiruvananthapuram, News, Local-News, Family, Protesters, hospital, Treatment, Allegation, Dead Body, Obituary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?