രാജ്യസഭാ സീറ്റ് ദാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം തുടരുന്നതിനിടെ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബി ജെ പി
തിരുവനന്തപുരം: (www.kvartha.com 08.06.2018) രാജ്യസഭാ സീറ്റ് ദാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം തുടരുന്നതിനിടെ അസംതൃപ്തരായ നേതാക്കള്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ട് ബി.ജെ.പി. കോണ്‍ഗ്രസിലെ അസംതൃപ്തരായ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി ബി.ജെ.പിയിലെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. രാജ്യത്തുടനീളം കോണ്‍ഗ്രസിലുണ്ടായ ശിഥിലീകരണമാണ് കേരളത്തിലും പ്രകടമാകുന്നത്. 2019ലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം പുകയുകയാണ്. കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയതാണ് വിവാദമായത്. ആലപ്പുഴയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ചിരുന്ന ഫ് ളക്‌സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവമെന്നാണ് കരുതുന്നത്.
തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയേക്കുമെന്നും വിവരമുണ്ട്. പുതിയ തീരുമനം വന്നതോടെ ഭൂരിപക്ഷ സമുദായം പാര്‍ട്ടിയില്‍ നിന്നും അകന്നു പോയെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന് ക്ഷതമേറ്റതായും അജയ് തറയില്‍ ചൂണ്ടിക്കാട്ടി.

Keywords: BJP welcomes congress leaders, Thiruvananthapuram, News, Politics, Clash, Trending, Rajya Sabha Election, BJP, Kerala.
Powered by Info News For You

Comments
Post a Comment