ഫഹദ് വധക്കേസ്: പ്രതി വിജയന് ജീവപര്യന്തം കഠിനതടവും അരലക്ഷം പിഴയും
കാസര്‍കോട് (www.evisionnews.co): സഹോദരിക്കും കൂട്ടുകാര്‍ക്കുമൊപ്പം സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്ന മുന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫഹദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി വിജയന് ജീവപര്യന്തം കഠിന തടവും അരലക്ഷം രൂപ പിഴയും ജില്ലാ അഡീഷണല്‍ സെഷന്‍ കോടതി(ഒന്ന്) വിധിച്ചു.
2015 ജുലൈ ഒമ്പതിന് രാവിലെയാണ് കല്യോട്ടിന് സമീപത്തെ ചന്തന്മുള്ളില്‍ നാടിനെ നടുക്കിയ അരുംകൊല നടന്നത്. കല്യോട്ട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളി ലെ മുന്നാം തരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് വിജയന്‍ വാക്കത്തി കൊണ്ട് ഫഹദിനെ വെട്ടി കൊന്നത്. വിജയ ന്റെ ആക്രമണത്തിനിടയില്‍ ഫഹദ് ഓടി രക്ഷ പ്പെടാന്‍ ശ്രമിച്ചുവെങ്കിലും കാലിന് സ്വാധീനകുറവുള്ള കുട്ടിയായതിനാല്‍ കുട്ടി വീഴുകയും നിലത്തു വീണ കുട്ടി യെ വിജയന്‍ വാക്കത്തി കൊണ്ട് തുരുതുരാ വെട്ടി പരി ക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന ഫഹദിനെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലയ്ക്ക് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയനെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു. സംഭവത്തില്‍ ഹോസ്ദുര്‍ഗ് സി.ഐയായിരുന്ന യു പ്രേമന്‍ അ ന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ് ട്രേറ്റ്(രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പിന്നീട് കേസി ന്റെ ഫയലുകള്‍ വിചാരണയ്ക്കായി ജില്ലാ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന വിജയന് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ചതിനാല്‍ കോടതി ജാമ്യം നിഷേധിച്ചു.
വിജയന്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും പൊലിസ് നല്‍കിയ റിപ്പോര്‍ട്ടും പ്രതിക്ക് ജാമ്യം കിട്ടുന്നതിന് തടസമാവുകയുണ്ടായി. നാല്‍പതോളം സാക്ഷികളെയാണ് ഈകേസില്‍ വിസ്തരിച്ചത്. ഇന്നു രാവിലെ കോടതിയില്‍ ഹാജരായ പ്രതി മാനസിക രോഗികയാണെന്ന് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പരാമവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യുഷനും ആവശ്യപ്പെട്ടിരുന്നു.
Powered by Info News For You
Comments
Post a Comment