അന്ത്യോദയ എക്‌സ്പ്രസ് തടയല്‍: എം.എല്‍.എ ഉള്‍പ്പടെ പത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ കേസ്

കാസര്‍കോട് (www.evisionnews.co): കൊച്ചുവേളി- മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസിനെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ചങ്ങല വലിച്ച് നിറുത്തിച്ച് തടഞ്ഞ് വെച്ച സംഭവത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉള്‍പ്പടെ പത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) കേസെടുത്തു. കാസര്‍കോട് ജില്ലയില്‍ എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ലീഗ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞത്.

എം.എല്‍.എക്ക് പുറമെ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി മൂസ ബി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, സഹീര്‍ ആസിഫ്, കെ.എം അബ്ദുല്‍ റഹ്മാന്‍, മുജീബ് കമ്പാര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അരമണിക്കൂറോളം ട്രാക്കില്‍ കയറി നിന്ന് ട്രെയിന്‍ തടഞ്ഞുവെച്ച് തടസം സൃഷ്ടിച്ചതിനാണ് കേസ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?