ശിവസേന സഖ്യം നിലനിര്‍ത്താന്‍ ബിജെപി; അമിത് ഷാ ഉദ്ദവ് താക്കറേയുമായി കൂടിക്കാഴ്ച നടത്തും

മുംബൈ: (www.kvartha.com 05.06.2018) ശിവസേനയുമായുള്ള സഖ്യം നിലനിര്‍ത്താനുള്ള ശ്രമങളുമായി ബിജെപി. ബുധനാഴ്ച ഉദ്ദവ് താക്കറേയുടെ വസതിയില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ എത്തി ചര്‍ച്ച നടത്തും. സഖ്യ സാധ്യതയെ കുറിച്ച് സംസാരിക്കാനാണ് അമിത് ഷാ എത്തുന്നത്.

യുപിയിലെ ഫുല്പുര്‍, ഗോരഖ്പൂര്‍ മണ്ഡലങ്ങളിലും ബീഹാറിലെ അര്‍ണിയയിലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ പുതിയ നീക്കം. ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

National, Shiv Sena, BJP

വരുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ശിവസേന പറഞ്ഞിരുന്നു. അടുത്തിടെ നടന്ന പല്‍ഗര്‍ ഉപതിരഞ്ഞെടുപ്പിലും പാര്‍ട്ടി ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് സേന വ്യക്തമാക്കിയിരുന്നു.

2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിക്ക് 42 സീറ്റുകളാണ് ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Shiv Sena had already declared they will not be having an alliance with the BJP in upcoming elections. After the recent Palghar bypoll, Sena had already hinted that the party can contest on its own without a truck with the BJP.

Keywords: National, Shiv Sena, BJP



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?