കേരള ബ്രസീല്‍ ഫാന്‍സിന്റെ പാട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്; സന്തോഷ് പണ്ഡിറ്റിന്റെ ''ചില കുട്ടികളും ചില ചട്ടികളും ചില പട്ടികളും... എന്ന ഗാനം ഇതിനേക്കാള്‍ ഭേദമെന്ന് ട്രോളന്മാര്‍

തൃശ്ശൂര്‍: (www.kvartha.com 02/06/2018) കേരള ബ്രസീല്‍ ഫാന്‍സ് പുറത്തിറക്കിയ സ്‌നേഹഗാനത്തെ സോഷ്യല്‍ മീഡിയയില്‍ എടുത്തിട്ടലക്കി ബ്രസീല്‍ ഹൈറ്റേഴ്‌സ്. പാട്ട് പുറത്തിറങ്ങിയത് മുതല്‍ ട്രോളുകളുടെ പ്രവാഹമാണ് സമൂഹമാധ്യമങ്ങളില്‍. 'ഞാന്‍ ചിരിച്ച് ചിരിച്ച് ചത്ത്'  എന്ന പാഷാണം ഷാജിയുടെ ഡയലോഗ് ആണ് പാട്ട് കേട്ടവരുടെ മുഖഭാവം കണ്ടാല്‍ ഓര്‍മവരുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ ഉരുക്ക് സതീഷനിലെ 'ചില കുട്ടികളും ചില ചട്ടികളും ചില പട്ടികളും...'  എന്ന ഗാനം ഇതിനേക്കാള്‍ ഭേദമായിരുന്നുവെന്നും ട്രോളന്മാര്‍ പറയുന്നു. ഫാന്‍സിന്റെ പാട്ട് കേട്ട് വെപ്രാളപ്പെട്ടിരിക്കുന്ന സന്തോഷ് പണ്ഡിറ്റ് ആണ് ട്രോളുകളില്‍ നിറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്കിലെ ബ്രസീല്‍ ആരാധകരുടെ കൂട്ടായ്മയായ ബ്രസീല്‍ ഫാന്‍സ് കേരള ആണ് തങ്ങളുടെ ടീമിന് വേണ്ടി ലോകകപ്പ് ഗാനം പുറത്തിറക്കിയത്. 'ജിംഗ ബീറ്റ്സ്' എന്ന് പേര് നല്‍കിയ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ കൊണ്ട് തന്നെ വൈറലായിരിക്കുകയാണ്. ന്യൂട്ടോണ്‍ മീഡിയയാണ് യൂടൂബില്‍ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.








(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Fans Association, Brazil, News, Humor, Entertainment, Thrissur, Song, Football, World Cup, Fifa, Troll against Brazil Fans' song 'Ginga Beats'

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?