ഓട്ടോറിക്ഷയില്‍ പിക്കപ്പ് വാനിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഓട്ടോഡ്രൈവര്‍ക്കും ഗുരുതരം

ഉപ്പള: (www.kasargodvartha.com 19.06.2018) ഓട്ടോറിക്ഷയില്‍ പിക്കപ്പ് വാനിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഓട്ടോഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. കൈക്കമ്പ അട്ടഗോളിയില്‍ ചൊവ്വാഴ്ച 4.30 മണിയോടെയാണ് അപകടമുണ്ടായത്. പത്വാടി നിത്യാനന്ദ സ്‌കൂളിലെ എല്‍കെജി- യുകെജി വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം.

പരിക്കേറ്റവരെ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരെയും ചേര്‍ന്ന് ആദ്യം ഉപ്പളയിലെ സ്വകാര്യാശുപത്രിയിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിക്കപ്പ് വാനിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഒമ്പത് കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accident, Auto-rickshaw, Uppala, Student and Auto Driver injured after Pick up hit Auto Rikshaw
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?