പഴകിയ ഡയറി താളിലെ പെരുന്നാള്‍ കുറിപ്പുകളും ബാല്യ നാളുകളിലെ ഇത്തിരി നോമ്പോര്‍മ്മകളും
അനസ് ആലങ്കോള്‍
(www.kasargodvartha.com 13.06.2018) ആത്മീയത ആര്‍ജിച്ചെടുക്കേണ്ട ഓരോ നോമ്പ് കാലവും ഒത്തിരി അനുഭൂതികള്‍ കൂടി സമ്മാനിച്ചാണ് വിട പറയാറുളളത്. പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു ഊര്‍ജ്ജം ഓരോ നോമ്പ് കാലവും സമ്മാനിക്കാറുണ്ട്. പതിനൊന്ന് മാസം കൈവരാത്ത ആവേശം നോമ്പ് കാലത്ത് കൈവരാനുളള കാരണം അതൊക്കെയാണ്. അത്താഴവും നോമ്പ് തുറയുമെല്ലാം വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുക.
തണ്ണിമത്തന്റെ തണുത്ത മധുര പാനീയവും പല തരത്തിലുളള പഴങ്ങളും പലഹാരങ്ങളും പ്ലേറ്റില്‍ നിരത്തി ഒരു ഇരുത്തമുണ്ട്. ചുറ്റുഭാഗത്തുളള എവിടെ നിന്നെങ്കിലും മഗ് രിബ് ബാങ്ക് മുഴങ്ങുന്നുണ്ടോ എന്ന് സൂക്ഷ്മതയോടെ ചെവി കൊടുത്തുളള ഒരു ഇരുത്തം. നാട്ടിലെ മുഅദ്ദിന്‍ ഉസ്താദ് മൈക്കിനടുത്ത് വന്ന് അളളാഹു അക്ബര്‍ എന്ന് മൊഴിയേണ്ട താമസം അടുത്തുളളതെല്ലാം ആക്രാന്തത്തോടെ അകത്താക്കുന്ന നേരം.
പതിനാറ് മണിക്കൂര്‍ വ്രതമനുഷ്ഠിച്ച ക്ഷീണത്തോടെ നോമ്പ് തുറക്കാന്‍ വേണ്ടി ഇരിക്കുമ്പോഴും മനസ് ബാല്യ കാലത്തേക്ക് ഓടിപ്പോവും.
ഉമ്മയും ഉപ്പയും അനുജന്മാരും അടങ്ങുന്ന വീട്ടിലെ ആറംഗങ്ങള്‍ക്ക് നോമ്പ് തുറക്കാനുളള പ്ലേറ്റില്‍ പത്തോളം സമൂസകള്‍ കാണുമ്പോള്‍ പൂതിയോടെ പകുതി കടിച്ച തണ്ണി മത്തന്‍ ആരും കാണാതെ അടുത്തുളള ജാലകത്തിലൂടെ കളഞ്ഞിട്ട് ബാക്കിയായ സമൂസ തിന്നാന്‍ സമയം കണ്ടെത്താറുണ്ടായിരുന്ന ബാല്യകാലം ഓരോ നോമ്പ് കാലത്തും ഓര്‍മ്മയെ ചിരിപ്പിക്കാറുണ്ട്.
ഓരോ ദിവസവും ഉച്ചവരെ നോമ്പനുഷ്ഠിച്ച് ളുഹര്‍ ബാങ്ക് മുഴങ്ങുന്ന നേരത്ത് നിനക്ക് ഒരു നോമ്പായെന്ന് ഉമ്മ പറയുമ്പോള്‍ ആവേശത്തോടെ ഉച്ചഭക്ഷണവും കഴിച്ച് വൈകുന്നേരമാവുമ്പോള്‍ വിശക്കുന്നുവെന്ന് പറഞ്ഞ് ചായയും കടിയും അകത്താക്കാറുളള കുട്ടിയായ ഞാന്‍ നോമ്പ് തുറക്കുന്ന നേരം പമ്മിയും പതുങ്ങിയും നോമ്പ് തുറ വിഭവങ്ങളുടെ അടുത്ത് നില്‍ക്കുന്ന കഥകള്‍ പറഞ്ഞ് ഉമ്മ ഇടയ്ക്കിടെ കളിയാക്കാറുണ്ട്. ആവേശത്തോടെ അത്താഴത്തിന് എണീറ്റ് ഞാനും നോമ്പ് നോല്‍ക്കുന്നുവെന്ന് പറഞ്ഞ് വാശിയോടെ വിതുമ്പി കരഞ്ഞ ബാല്യകാല ഓര്‍മ്മകള്‍ ഇല്ലാത്തവര്‍ വിരളമായിരിക്കും. പാതിരാത്രി എണീറ്റ് പത്തിരിയും പഴങ്കഞ്ഞിയുമുണ്ടാക്കി പുതച്ച് ഉറങ്ങുന്നവരെയെല്ലാം വിളിച്ച് അത്താഴം കഴിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ എനിക്കും അത്താഴം വേണമെന്ന് പറഞ്ഞ് തിടുക്കത്തോടെ പാചകം ചെയ്തിരുന്ന ഉമ്മയുടെ വസ്ത്രത്തിന്റെ തുമ്പ് പിടിച്ച് ഞാന്‍ കഴിക്കണമെങ്കില്‍ ഉമ്മ എന്റെ വായയില്‍ വെച്ച് തരണമെന്ന് പറഞ്ഞ് കരഞ്ഞ വാശിക്കാരന്റെ കഥ ഉപ്പ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുണ്ട്.
പത്ത് ഗ്ലാസ് വെളളം അകത്താക്കാനുളള ദാഹമെല്ലാം ഒരു ഗ്ലാസ് കുടിച്ച് തീര്‍ക്കുമ്പോള്‍ എങ്ങോ പോയി മറയും. നിരത്തി വെച്ചതൊക്കെ വയര്‍ നിറച്ച് തിന്നണമെന്ന് കരുതുമെങ്കിലും നോമ്പ് തുറന്നപ്പോള്‍ വയര്‍ ഒന്നും വേണ്ടെന്ന് പറയും. ഒന്നും അകത്താക്കാനുളള സ്ഥലമില്ലന്ന് വിളിച്ച് കൂവും. നോമ്പ് മാത്രമല്ല പെരുന്നാളും ഏറെ ആവേശമായിരുന്നു.നോമ്പ് കാലം ആരംഭിക്കുമ്പോള്‍ തന്നെ പെരുന്നാള്‍ ദിനത്തെ കാത്തിരിക്കാന്‍ തുടങ്ങും. പെരുന്നാള്‍ പ്രഭാതത്തിന് വേണ്ടിയാവും പിന്നീടുളള പ്രാര്‍ത്ഥനകള്‍. നോമ്പ് പകുതിയാവുമ്പോള്‍ തന്നെ പെരുന്നാളിനുളള ദിനങ്ങള്‍ എണ്ണി തുടങ്ങും. അന്ന് ധരിക്കാന്‍ വേണ്ടി വാങ്ങിയ പുതിയ വസ്ത്രം ആയിരം തവണ എടുത്ത് നോക്കും. പഴകിയാല്‍ പെരുന്നാളിനു ധരിക്കാന്‍ രസമുണ്ടാവില്ലെന്ന് ഉമ്മ പറയുമ്പോള്‍ വേഗം ഊരിവെക്കും.
മാസം കണ്ടാല്‍ പിന്നെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. മഗ് രിബ് നമസ്‌ക്കാരം കഴിഞ്ഞ് തക്ബീര്‍ ജാഥ ആരംഭിക്കും. ആവേശത്തോടെ ആളളാഹു അക്ബറെന്ന് അലറി വിളിക്കും. തക്ബീര്‍ ധ്വനികള്‍ അന്തരീക്ഷത്തില്‍ അലയടിക്കും. തക്ബീര്‍ മന്ത്രണങ്ങള്‍ ഉരുവിട്ട് ഏറെ നേരം നടന്ന് പോവും. തക്ബീര്‍ ജാഥ നഗരത്തിലെത്തുമ്പോള്‍ മധുര പലഹാരങ്ങള്‍ ലഭിക്കും. മധുര പലഹാരവും കഴിച്ച് വീട്ടിലേക്ക് മടങ്ങും.പ്രഭാത നേരത്ത് തന്നെ പുത്തനുടുപ്പും ധരിച്ച് പളളിയിലെത്തി പെരുന്നാള്‍ നിസ്‌ക്കാരം തുടങ്ങുന്ന നേരം വരെ മണിക്കൂറുകളോളം തക്ബീര്‍ മന്ത്രം ഉരുവിടുന്ന അന്നത്തെ കാലമൊക്കെ എങ്ങോ പോയി മറഞ്ഞു.അന്ന് നാട്ടിലെ കാരണവന്മാരും യുവാക്കളുമൊക്കെ ആദ്യ സ്വഫിനു വേണ്ടി മത്സരിക്കുമായിരുന്നു.എല്ലാവരുടെയും മുഖത്ത് പുഞ്ചിരിയുമായി കഴിഞ്ഞിരുന്ന കാലം. അകത്തെ പളളി നിറഞ്ഞ് കവിഞ്ഞ് പുറത്തെ പളളിയില്‍ പോലും ആളുകള്‍ക്ക് നിസ്‌കരിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ. നിസ്‌ക്കാരവും ഖുതുബയും കഴിഞ്ഞ് ഉസ്താദിന്റെ നിര്‍ദേശവും കഴിഞ്ഞാണ് എല്ലാവരും പിരിയുക. ഇന്ന് പെരുന്നാള്‍ നിസ്‌ക്കാരം തുടങ്ങുന്ന നേരം ആളുകളെത്തി ഖുതുബയും കഴിഞ്ഞ് ഓടി പോവുന്നു.പരസ്പരം പുഞ്ചിരിക്കാനോ സ്‌നേഹ വര്‍ത്തമാനം പറയാന്‍ പോലും ആര്‍ക്കും സമയമില്ല.
അടുത്ത വീട്ടില്‍ പോലും ഒന്നെത്തി നോക്കാന്‍ മടി കാട്ടുന്ന കൗമാരം കൈവരുന്നതിനു മുമ്പ് നാട്ടിലെ എല്ലാ വീടുകളിലും കയറിയിറങ്ങി അവിടെ നിരത്തിയിരിക്കുന്ന പലഹാരങ്ങളില്‍ അധികവും അകത്താക്കണമെന്ന നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പെരുന്നാള്‍ നിസ്‌ക്കാരവും കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ ഓരോ വീട്ടിലും കയറിയിറങ്ങാറുണ്ടായിരുന്ന കാലം. പുതിയ വസ്ത്രത്തില്‍ ചെളി പുളരുവോളം ഊരിവെക്കാന്‍ തുനിയാതെ പെരുന്നാള്‍ വസ്ത്രം ധരിച്ച് രണ്ടും മൂന്നും ദിവസം പെരുന്നാള്‍ ആഘോഷിക്കാറുണ്ടായിരുന്നു.
ബാല്യകാലത്തെ പെരുന്നാള്‍ ഓര്‍മ്മകള്‍ക്ക് വല്ലാത്ത അഴകാണ്. ഒറ്റക്കിരുന്ന് അവ ഓര്‍ത്തെടുക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മഴവില്ലിന്റെ വര്‍ണ്ണം കൈവരും. പഴയ ഡയറി താളില്‍ കുറിച്ചിട്ട പെരുന്നാള്‍ ഓര്‍മ്മകള്‍ വായിക്കുമ്പോള്‍ മനസ് ബാല്യകാലത്തേക്ക് സഞ്ചരിക്കും. വെറുതെ ഇരിക്കുന്ന നേരത്ത് പണ്ട് കാലങ്ങളില്‍ കുറിച്ചിട്ട പെരുന്നാള്‍ കുറിപ്പുകള്‍ വായിക്കണം. ഓരോ വായനയും പെരുന്നാളായി പരിണമിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Eid, Top-Headlines, Trending, Anas Alangol, Story of a Old Eid Day
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment