രാജ്യസഭയിലേക്കുള്ള യുഡിഎഫിന്റെ മികച്ച സ്ഥാനാര്‍ത്ഥിയാണു ജോസ് കെ മാണിയെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: (www.kvartha.com 09.06.2018) രാജ്യസഭയിലേക്കുള്ള യുഡിഎഫിന്റെ മികച്ച സ്ഥാനാര്‍ത്ഥിയാണു ജോസ് കെ.മാണിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ജോസ് കെ. മാണിയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം കേരള കോണ്‍ഗ്രസിനുണ്ടെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടിയില്‍ പുതിയ എതിര്‍പ്പുകളില്ലെന്നും ഇപ്പോഴത്തെയെല്ലാം പഴയ എതിര്‍പ്പുകള്‍ മാത്രമാണെന്നും അറിയിച്ചു.
അതേസമയം രാജ്യസഭാ സീറ്റ് സംബന്ധിച്ചു പാര്‍ട്ടിയില്‍ ഇപ്പോള്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നു കെ.മുരളീധരനും പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നേറണമെന്നും അടുത്ത യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും മുരളി കൂട്ടിച്ചേര്‍ത്തു.

Keywords: Oommen Chandy about Rajyasabha Seat, Thiruvananthapuram, News, Rajya Sabha Election, Oommen Chandy, UDF, Meeting, Politics, Kerala.
Powered by Info News For You

Comments
Post a Comment