ശ്രീനഗറില്‍ സി ആര്‍ പി എഫിന്റെ വാഹനം കയറി യുവാവിന് ദാരുണാന്ത്യം; റമദാനില്‍ സൈന്യം തോക്കുകള്‍ക്ക് പകരം ജീപ്പുകള്‍ ഉപയോഗിക്കുന്നുവെന്ന് ഒമര്‍ അബ്ദുല്ല
ശ്രീനഗര്‍: (www.kvartha.com 02.06.2018) സി ആര്‍ പി എഫിന്റെ വാഹനം കയറി അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കൈസര്‍ അഹമ്മദ് (21) ആണ് മരിച്ചത്. ഷേര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയസിലെ ഐസിയുവില്‍ ആയിരുന്നു കൈസര്‍ അഹമ്മദ്. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.
നൗഹത്തയിലെ പള്ളിക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിന്നും റമദാന്‍ പ്രമാണിച്ച് സൈന്യത്തെ പിന്‍ വലിച്ചിരുന്നു. വെള്ളിയാഴ്ച പതിനേഴാം രാവ് ആയതിനാല്‍ വാഹനത്തില്‍ എത്തിയ സൈന്യത്തെ ഒരു സംഘം യുവാക്കള്‍ തടഞ്ഞു. വാഹനം വെട്ടിച്ച് എടുക്കുന്നതിനിടയില്‍ കൈസറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അതേസമയം സൈന്യത്തിന്റെ നടപടിയെ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല രൂക്ഷമായി വിമര്‍ശിച്ചു. വെടിനിര്‍ത്തല്‍ എന്നാല്‍ തോക്കുകള്‍ക്ക് പകരം ജീപ്പുകള്‍ ഉപയോഗിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. താഴ്വരയില്‍ റമദാന്‍ പ്രമാണിച്ച സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.
നേരത്തേ ജീപ്പുകളില്‍ പ്രക്ഷോഭകരെ കെട്ടിവെച്ച് പരേഡ് നടത്തുകയായിരുന്നു സൈന്യത്തിന്റെ പതിവ്. ഇപ്പോള്‍ അവര്‍ പ്രക്ഷോഭകര്‍ക്ക് നേരെ ജീപ്പ് ഓടിച്ച് കയറ്റുകയാണ്. മെഹബൂബ മുഫ്തി, ഇതാണോ നിങ്ങളുടെ പുതിയ തന്ത്രമെന്നും ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: 21-year-old youth who sustained injuries here on Friday after being run over by a CRPF vehicle died on Saturday, officials said.

Keywords: National, Kashmir,
Powered by Info News For You

Comments
Post a Comment