ഇന്ത്യക്കാര്‍ക്ക് യുഎ ഇയില്‍ വിസ ഓണ്‍ അറൈവല്‍ എങ്ങനെ ലഭിക്കും? ഈ വീഡിയോ കാണൂ

ദുബൈ: (www.kvartha.com 13.06.2018) ഈദുല്‍ ഫിത്തര്‍ ആഘോഷിക്കാനെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് യു എ ഇ. ഇന്ത്യന്‍ പാസ് പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് യു എ ഇയില്‍ വിസ ഓണ്‍ അറൈവല്‍ ലഭിക്കാനുള്ളതിന്റെ നടപടിക്രമങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞ ദിവസം ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഒരു വീഡിയോ പങ്കുവെച്ചു. തങ്ങളുടെ ഔദ്യോഗീക പേജിലാണ് വിദേശകാര്യ വകുപ്പ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

Gulf, UAE, Dubai

രാജ്യത്തെത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ലഭിക്കാന്‍ മൂന്ന് കാര്യങ്ങള്‍ മതി. അവ

1. ബ്രിട്ടനിലേയോ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയോ റെസിഡന്‍സി വിസ കൈവശമുണ്ടായിരിക്കണം.

2. അമേരിക്കന്‍ വിസയോ ഗ്രീന്‍ കാര്‍ഡോ ഉണ്ടായിരിക്കണം.

2. റെസിഡന്‍സി വിസകള്‍ ആറ് മാസമെങ്കിലും കാലാവധി ഉള്ളതായിരിക്കണം.

എന്‍ ട്രി പെര്‍മിഷന്‍ ഫീസായി 100 ദിര്‍ഹം യാത്രക്കാര്‍ നല്‍കണം. കൂടാതെ സര്‍വീസ് ചാര്‍ജ്ജായി 20 ദിര്‍ഹവും. മര്‍ഹബ സര്‍വീസ് ഡെസ്‌കില്‍ പോയി എന്‍ ട്രി ഫീസ് അടച്ചതിന് ശേഷം പാസ്‌പോര്‍ട്ട് കണ്‍ ട്രോള്‍ കൗണ്ടറില്‍ പോകണം. എന്‍ ട്രി പെര്‍മിറ്റ് ലഭിച്ചയാള്‍ക്ക് യു എ ഇയില്‍ 14 ദിവസം വരെ താമസിക്കാം. റിന്യൂവല്‍ ഫീസായി 250 ദിര്‍ഹം നല്‍കിയാല്‍ ഈ കാലാവധി നീട്ടാന്‍ കഴിയും. ഇതിനും 20 ദിര്‍ഹം സര്‍വീസ് ചാര്‍ജ്ജായി നല്‍കണം.

വീഡിയോ കാണാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The video, which was uploaded on the GDRFA’s social networking sites on Tuesday evening, also explained that passengers are required to pay an entry permission fee of Dh100 and a Dh20 service fee charge.

Keywords: Gulf, UAE, Dubai





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?