കസ്റ്റംസ് അടച്ചുപൂട്ടിയ ഡ്യൂട്ടി ഫ്രീ ഷോപ് തുറക്കാന്‍ ഹൈക്കോടതി അനുമതി
കൊച്ചി:(www.kasargodvartha.com 26/06/2018) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് അടച്ചുപൂട്ടിയ ഡ്യൂട്ടി ഫ്രീ ഷോപ് തുറക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിദേശ യാത്രക്കാരുടെ പേരില്‍ അനധികൃതമായി മദ്യം വിറ്റ് ക്രമക്കേട് നടത്തിയ കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ 19 മുതല്‍ അടച്ചിട്ടിരിക്കുന്ന ഷോപ്പ് തുറക്കാന്‍ അനുവദിക്കാത്തത് വന്‍ സാമ്പത്തിക നഷ്ടവും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി പ്ലസ്മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ് നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത് അന്വേഷണത്തിന്റെ ഭാഗമായാണ്. ആറാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാവും. അന്വേഷണം തുടങ്ങിയിട്ട് ഇപ്പോഴാണ് പരാതിയുമായി ഹരജിക്കാരന്‍ കോടതിയിലെത്തുന്നത്. കേസ് സി.ബി.ഐ, എന്‍.ഐ.എ തുടങ്ങിയ ഏജന്‍സികളുടെ പരിഗണനക്ക് അയച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് സി.ഇ.ഒ സുന്ദരവാസന്‍ അറസ്റ്റിലായതായും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍, തുറന്നു നല്‍കണമെന്ന ആവശ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഡ്യൂട്ടി പെയ്ഡ് ഷോപ്പ് ഒരുമാസം അടച്ചിട്ടതിലൂടെ ഒന്നര കോടിയുടെ നഷ്ടം ഉണ്ടായതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണ്. അന്വേഷണവുമായി സ്ഥാപനം സഹകരിക്കുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഇടക്കാല ഉത്തരവിലൂടെ ഷോപ്പ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.
സ്ത്രീകളുടെയും കുട്ടികളുടെയും പേരില്‍ ഉള്‍പ്പെടെ മദ്യം പുറത്തെത്തിച്ച് വിറ്റ് ആറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ലൈസന്‍സ് റദ്ദാക്കിയത്. അന്വേഷണം പൂര്‍ത്തിയാകാനായിട്ടും ഷോപ് തുറന്നു നല്‍കാത്തത് ദുരുദ്ദേശ്യപരമാണെന്നാണ് ഹരജിയിലെ ആരോപണം. സ്ഥാപനം തുറക്കണം എന്ന കസ്റ്റംസ് ചീഫ് കമീഷണറുടെ ഉത്തരവ് താഴെയുള്ള ജീവനക്കാര്‍ പാലിക്കുന്നില്ല. എന്നാല്‍, ഒട്ടേറെ യാത്രക്കാരുടെ വ്യാജ രേഖകളുണ്ടാക്കി മദ്യം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പുറത്തുവില്‍ക്കുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആറ് വയസ്സുള്ള കുട്ടിയുടെ പേരില്‍ പോലും 24 ബിയറുകളും ഒരു വിദേശ നിര്‍മിത മദ്യവും പുറത്തുവിറ്റതായി കണ്ടെത്തി. ഇത് സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Airport, Top-Headlines, court, Investigation, Police, Complaint,HC permits to open duty free shop

Powered by Info News For You

Comments
Post a Comment