അമിതവേഗതയില്‍ വന്ന ടോറസ് ലോറി കയറി സ്ത്രീ തല്‍ക്ഷണം മരിച്ചു
ആലപ്പുഴ: (www.kvartha.com 04/06/2018) ടോറസ് ലോറിയിടിച്ച് സ്ത്രീ ദാരുണമായി മരിച്ചു. ആലപ്പുഴ ഇന്ദിരാ ജംങ്ഷന് സമീപത്ത് വെച്ചാണ് അമിതവേഗതയില്‍ വന്ന ടോറസ് ലോറി കയറി സ്ത്രീ തല്‍ക്ഷണം മരിച്ചത്. തത്തംപള്ളി കറുകയില്‍വാര്‍ഡ് തൈക്കൂട്ടംവെളിയില്‍ രാധാകൃഷ്ണന്റെ ഭാര്യ ഓമന (55)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്.
ഓമന അമ്പലത്തില്‍ പോയി വീട്ടിലേക്ക് മടങ്ങിവരുമ്പോള്‍ ഒരു സ്വകാര്യ കെട്ടിട നിര്‍മാണ കമ്പനിയുടെ ലോറി ഓമനയെ ഇടിച്ച് വീഴ്ത്തിയ ശേഷം ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. സംഭവം നടന്ന ഉടന്‍തന്നെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് ട്രാഫിക്ക് പോലീസ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു.
ലോറിയുടെ അമിത വേഗതയെ ചൊല്ലി സംഭവസ്ഥലത്ത് പോലീസും നാട്ടുകാരും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി. ഓമനയുടെ ബന്ധുക്കളുടെ ആക്രമണം ഭയന്ന് ഡ്രൈവറെ പോലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിരിക്കുകയാണ്. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. ഏകമകന്‍: രാജേഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Alappuzha, News, Accident, Death, House Wife, Women, Women dies in accident
Powered by Info News For You

Comments
Post a Comment