ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; ലക്ഷ്യം സ്‌കൂള്‍ കുട്ടികള്‍

തലപ്പാടി: (www.kasargodvartha.com 02.06.2018) ജൂണ്‍ മാസം ആയതോടെ സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവ് മാഫിയ വിലസുന്നു. ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായത്. ഉപ്പള മുളിഞ്ച സ്‌കൂളിന് സമീപത്തെ കുണ്ടുപുണി ഹൗസിലെ അബൂബക്കര്‍ സിദ്ദീഖ്(32) ആണ് ഉള്ളാളില്‍ അറസ്റ്റിലായത്.

Kerala, kasaragod, news, ullal, Thalappady, Police, Mangalore, Ganja seized, Youth, arrest, Youth arrested with Ganja

ബൈക്കും കഞ്ചാവും പോലീസ് പിടികൂടി. മുമ്പും കഞ്ചാവ് കടത്തിയിട്ടുള്ളതായി പിടിയിലായ പ്രതി വെളിപ്പെടുത്തി. പോലീസ് പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് കഞ്ചാവ് സംഘം ഉള്‍വലിഞ്ഞിരുന്നെങ്കിലും സ്‌കൂള്‍ തുറന്നതോടെ വീണ്ടും സജീവമായിരിക്കുകയാണ്. പിന്‍വലിഞ്ഞാല്‍ പോലീസ് പരിശോധന നിലയ്ക്കുമെന്നും സ്‌കൂള്‍ തുറക്കുമ്പോള്‍ ധൈര്യപൂര്‍വം രംഗത്ത് വരാമെന്നും കരുതി സംഘം കുറച്ചുനാളായി മനപ്പൂര്‍വം ഉള്‍വലിഞ്ഞതാണോ എന്നും സംശയിക്കുന്നു.

വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സിദ്ദീഖിനെ ഉള്ളാള്‍ പോലീസ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ഇനി അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹന പരിശോധന ശക്തമാക്കുമെന്ന് ഉള്ളാള്‍ എസ് ഐ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, ullal, Thalappady, Police, Mangalore, Ganja seized, Youth, arrest, Youth arrested with Ganja



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?