കരസേന മേജറുടെ ഭാര്യയെ കഴുത്തറുത്ത് കാര്‍ കയറ്റി കൊന്ന കേസില്‍ സുഹൃത്തായ മറ്റൊരു മേജര്‍ ഒളിവില്‍

ന്യൂഡല്‍ഹി:(www.kvartha.com 24/06/2018) കരസേന മേജറുടെ ഭാര്യയെ കഴുത്തറുത്ത് കാര്‍ കയറ്റി കൊന്ന കേസില്‍ സുഹൃത്തായ മറ്റൊരു മേജര്‍ ഒളിവില്‍. കരസേന മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദിയെയാണ് (35) കഴുത്തറുത്ത് കൊലപ്പെടുത്തി റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്തു കൊന്ന ശേഷം നിരവധി തവണ കാര്‍ കയറ്റിയിറക്കിയ നിലയിലാണ് ശരീരം. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപമാണ് മൃതദേഹം കണ്ടത്.
സംഭവത്തില്‍ ഇവരുടെ കുടുംബ സുഹൃത്തായ മറ്റൊരു മേജര്‍ സംശയ നിഴലിലാണ്. ഇവര്‍ തമ്മില്‍ കുറച്ചു നാളായി ശത്രുതയിലായിരുന്നു. സംഭവത്തിന് ശേഷം ഫോണ്‍ ഓഫ് ചെയ്ത് ഇയാള്‍ ഒളിവിലാണ്. ഫിസിയോതെറാപ്പിക്ക് വേണ്ടി ഡ്രൈവര്‍ക്കൊപ്പം ക്ലിനിക്കിലേക്ക് പോയതായിരുന്നു ഷൈലജ. ഇവരെ ക്ലിനിക്കില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങി. ചികിത്സ കഴിയേണ്ട സമയം കണക്കാക്കി എത്തിയപ്പോള്‍ മാഡം ഇന്നത്തെ ചികിത്സ അറ്റന്‍ഡ് ചെയ്യാതെ മടങ്ങിപ്പോയെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. ഇതോടെ ഡ്രൈവര്‍ മേജറെ വിവരം അറിയിക്കുകയായിരുന്നു.

News, New Delhi, National, Dead Body,Army Major’s wife found with throat slit in Delhi Cantonment


തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ബ്രാര്‍സ്‌ക്വയര്‍ റോഡില്‍ യുവതിയുടെ ശരീരം കണ്ടെത്തിയെന്ന അറിയിപ്പ് ലഭിക്കുകയും മേജറെത്തി ഭാര്യയുടെ ശരീരമാണെന്ന് തിരിച്ചറിയുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Dead Body,Army Major’s wife found with throat slit in Delhi Cantonment 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?