മലയാളിയില്‍ നിന്ന് പാകിസ്ഥാനി യുവാവ് തട്ടിപ്പറിച്ച മൊബൈല്‍ ഫോണ്‍ തിരിച്ചുകിട്ടി; തുണയായത് വാട്‌സ് ആപ് സന്ദേശങ്ങള്‍

ഷാര്‍ജ: (www.kvartha.com 22.06.2018) മലയാളിയില്‍ നിന്ന് പാകിസ്ഥാനി യുവാവ് തട്ടിപ്പറിച്ച മൊബൈല്‍ ഫോണ്‍ തിരിച്ചുകിട്ടി. തുണയായത് അവിചാരിതമായി കയറിവന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍. ദുബൈ ഖിസൈസില്‍ ജോലി ചെയ്യുന്ന എറണാകുളം പറവൂര്‍ സ്വദേശി ബിജു റാഫേലിന്റെ മൊബൈല്‍ ഫോണാണ് ഷാര്‍ജ വ്യവസായ മേഖല രണ്ടിലെ ഫസ്റ്റ് ചോയിസ് മൊബൈല്‍ ഫോണ്‍ കടയുടമ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ആഷിഖ് മുഹമ്മദിന്റെയും തന്റെ സുഹൃത്തുക്കളുടേയും സമയോചിത ഇടപെടല്‍ മൂലം തിരിച്ചുകിട്ടിയത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജോലി ആവശ്യാര്‍ഥം ഖിസൈസ് വ്യവസായ മേഖല രണ്ടില്‍ ചെന്ന ബിജു രാത്രി ഒന്‍പതുമണിയോടെ താമസ സ്ഥലത്തേയ്ക്ക് തിരിച്ചുപോകാന്‍ വേണ്ടി ബസ് സ്‌റ്റേഷനില്‍ നില്‍ക്കുകയായിരുന്നു. ഇതിനിടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അതുവഴി സൈക്കിളില്‍ വന്ന പാകിസ്ഥാനി യുവാവ് തട്ടിപ്പറിച്ച്  കടന്നുകളഞ്ഞു. പരിസരത്ത് ആരുമുണ്ടായിരുന്നില്ല.

അഞ്ച് മിനിറ്റോളം അയാളുടെ പിന്നാലെ ഓടിയെങ്കിലും ഇടവഴിയിലൂടെ അക്രമി അപ്രത്യക്ഷനായി. തുടര്‍ന്ന് ദുബൈ പോലീസിന്റെ കോള്‍ നമ്പരില്‍ വിളിച്ച് കാര്യം പറഞ്ഞു. പോലീസെത്തി ചുറ്റുവട്ടത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന്, പരാതിയുണ്ടെങ്കില്‍ പോലീസ് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ട് തിരിച്ചുപോയി.

ഇതിന് ശേഷം നടന്ന കാര്യങ്ങളാണ് രസകരം. ഷാര്‍ജ വ്യവസായ മേഖലയിലെ കേറ്റര്‍പില്ലര്‍ റൗണ്ടെബൗട്ടിനടുത്തെ ആഷിഖിന്റെ മൊബൈല്‍ കടയിലേയ്ക്ക് പാക്കിസ്ഥാനി യുവാവ് കടന്നുചെന്നു. തന്റെ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യണമെന്നതായിരുന്നു ആവശ്യം. 11 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഷിഖിന് ആവശ്യം കേട്ടപ്പോഴേ പന്തികേട് തോന്നി. ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിന് മുന്‍പേ മൊബൈല്‍ ഡാറ്റാ ഹോട്ട് സ്‌പോട് ഓണ്‍ ചെയ്തപ്പോള്‍ മഴ പെയ്യുമ്പോലെ വാട്‌സ് ആപ്പ് മെസേജുകള്‍ വന്നു. ഇതില്‍ പലതും മലയാളത്തിലുള്ളത്. ഫോണ്‍ ആരുടേതാണെന്ന് ചോദിച്ചപ്പോള്‍ തന്റെ സുഹൃത്ത് സമ്മാനിച്ചതാണെന്നും അയാള്‍ നാട്ടിലേയ്ക്ക് പോകാനായി വിമാനത്താവളത്തിലെത്തി എന്നുമായിരുന്നു മറുപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Sharjah, Job, Whatsapp, Social Network, Robbed Mobile phone found
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?