പത്താം ക്ലാസില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് മടങ്ങി; പിഴയടച്ച് വിദ്യാര്‍ത്ഥി തടിയൂരി

ലഖ്‌നൗ: (www.kvartha.com 10.06.2018) യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ ചെക്ക് മടങ്ങി. സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷയില്‍ റാങ്ക് ജേതാവായ വിദ്യാര്‍ത്ഥിക്കാണ് യോഗി ആദിത്യനാഥ് ഒരു ലക്ഷം രൂപയുടെ ചെക്ക് നല്‍കിയത്. എന്നാല്‍ ചെക്ക് മടങ്ങിയതോടെ വിദ്യാര്‍ത്ഥി പിഴയടച്ച് തടിയൂരി.

ഉത്തര്‍പ്രദേശ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ ബോര്‍ഡ് പത്താം ക്ലാസ് പരീക്ഷയില്‍ ഏഴാം റാങ്കായിരുന്നു അലോക് മിശ്രയ്ക്ക്. മേയ് 29ന് ലഖ്‌നൗവില്‍ വെച്ച് നടന്ന സ്വീകരണ യോഗത്തില്‍ മുഖ്യമന്ത്രി നേരിട്ടാണ് അലോക് മിശ്രയ്ക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് നല്‍കിയത്. 93.7 ശതമാനം മാര്‍ക്കാണ് അലോക് പരീക്ഷയില്‍ കരസ്ഥമാക്കിയത്.

National, UP, Yogi Adityanath

ജൂണ്‍ അഞ്ചിന് ഈ ചെക്ക് അലോകിന്റെ പിതാവ് ബാങ്കില്‍ നല്‍കി. എന്നാല്‍ ചെക്ക് ലീഫിലെ ഒപ്പില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞ് ബാങ്ക് ചെക്ക് മടക്കുകയായിരുന്നു. ഇതിന് പെനാല്‍റ്റിയും അദ്ദേഹത്തിന് നല്‍കേണ്ടിവന്നു. ബാരാബങ്കി സ്‌കൂളുകളിലെ ജില്ല ഇന്‍സ്‌പെക്ടര്‍ രാജ് കുമാര്‍ യാദവ് ആണ് ചെക്കില്‍ ഒപ്പിട്ടിരുന്നത്.

വിഷയം ഗൗരവമേറിയതാണെന്നും കുറ്റക്കാരെ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല മജിസ്‌ട്രേറ്റ് ഉദയ് ഭാനു ത്രിപാഠി പറഞ്ഞു. സംഭവം പ്രതിപക്ഷം ഏറ്റെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Terming the matter "serious", District Magistrate Uday Bhanu Tripathi said action would be taken if any laxity was found.

Keywords: National, UP, Yogi Adityanath 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?