സിനിമാ തിയറ്ററിനുള്ളില്‍ കുട്ടിയെ പീഡിപ്പിച്ച സംഭവം: ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച തിയറ്റര്‍ ഉടമയ്‌ക്കെതിരെ പോലീസിന്റെ പ്രതികാര നടപടി; ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു
മലപ്പുറം: (www.kvartha.com 04.06.2018) മള്‍ട്ടിപ്ലെക്സ് സിനിമാ തിയറ്ററിനുള്ളില്‍ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഉടമയ്‌ക്കെതിരെ പോലീസിന്റെ പ്രതികാര നടപടി. എടപ്പാള്‍ തിയറ്റര്‍ പീഡനക്കേസില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട തിയറ്റര്‍ ഉടമ സതീഷിനെയാണ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി പോലീസ് അറസ്റ്റു ചെയ്തത്. പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടുവെന്നും വിവരങ്ങള്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തി എന്നുമാരോപിച്ചാണ് അറസ്റ്റ്. പിന്നീട് സതീഷനെ ജാമ്യത്തില്‍ വിട്ടയച്ചു.
എടപ്പാള്‍ തിയറ്ററില്‍ വ്യവസായി മൊയ്തീന്‍കുട്ടി ബാലികയെ പീഡിപ്പിച്ച ദൃശ്യം തിയറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ചൈല്‍ഡ് ലൈന്‍ നിരന്തരം പരതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകാതെ വന്നതോടെയാണ് ദൃശ്യങ്ങള്‍ ചാനലുകള്‍ വഴി പുറത്തുവിട്ടത്. സമൂഹമധ്യത്തില്‍ വന്‍ വിമര്‍ശനം നേരിട്ടതോടെയാണ് പോലീസ് മൊയ്തീന്‍ കുട്ടിയെ അറസ്റ്റു ചെയ്യാന്‍ തയ്യാറായത്.
കുട്ടിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടിയെയും കുട്ടിയുടെ അമ്മയേയും പോക്സോ നിയമപ്രകാരം ചങ്ങരംകുളം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തീയേറ്ററിലെ നൈറ്റ് വിഷന്‍ കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പീഡനം സതീഷിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് വിവരം സതീഷ് മലപ്പുറം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു.
അതേസമയം പീഡന വിവരം പുറത്തുവിട്ട സതീഷിനെ വനിതാ കമ്മിഷന്‍ അടക്കമുള്ളവര്‍ അഭിനന്ദിച്ചിരുന്നു. കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച ചങ്ങരംകുളം എസ്‌ഐയും, പോലീസിനെതിരെ വിമര്‍ശനം രൂക്ഷമായതോടെയാണ് മൊയ്തീന്‍ കുട്ടിയെ കസ്റ്റഡിയില്‍ എടുക്കാന്‍ തയ്യാറായത്. കേസ് മറച്ചുവയ്ക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

Keywords: Kerala, Malappuram, News, Police, News, Theater, Molestation, Arrest, Molestation in cinema theater: Theater owner arrested
Powered by Info News For You

Comments
Post a Comment