പോലീസിലെ ദാസ്യപ്പണി; ക്യാംപ് ഫോളോവര്‍മാരുടെ നിയമനം പി എസ് സിക്ക് വഴിയാക്കാന്‍ തീരുമാനം

തിരുവനന്തപുരം: (www.kvartha.com 22.06.2018) പോലീസിലെ ദാസ്യപ്പണി വിവാദം കൊഴുക്കുന്നതിനിടെ ക്യാംപ് ഫോളോവര്‍മാരുടെ നിയമനം പി എസ് സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. ലാസ്റ്റ് ഗ്രേഡ് സര്‍വീസസ് റൂളില്‍ ഒരു മാസത്തിനകം ഭേദഗതി കൊണ്ടുവരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

ക്യാംപ് ഫോളോവര്‍ നിയമനം പി എസ് സി വഴിയാക്കാന്‍ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചിരുന്നു. എന്നാല്‍ ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കഴിയാതെ വന്നതോടെയാണ് പി എസ് സിക്ക് വിടുന്നതില്‍ തടസ്സം നേരിട്ടത്.


നിലവില്‍ ക്യാംപ് ഫോളോവര്‍മാരായി സ്ഥിരം നിയമനമുള്ളത് വളരെ ചുരുക്കം പേര്‍ക്കാണ്. ഭൂരിപക്ഷം പേരും താത്ക്കാലിക ജീവനക്കാരാണ്. ദാസ്യപ്പണിക്കായി നിയോഗിക്കപ്പെടുന്നവരില്‍ കൂടുതല്‍ പേരും താത്ക്കാലിക ജീവനക്കാരാണ്. ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന ഭയം ദാസ്യപ്പണിയെടുക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നു. പി എസ് സി വഴി നിയമനം നടത്തുന്നതോടെ ഇവര്‍ക്ക് ജോലിയില്‍ സുരക്ഷിതത്വവും പരാതിപ്പെടാനുള്ള അവകാശവും ഇവര്‍ക്ക് ലഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Police, PSC, Government, CM, Pinarayi Vijayan, Camp Followers placement through PSC henceforth


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?