അഭ്യൂഹങ്ങള്‍ക്ക് വിട: കോട്ടക്കുന്ന് പാര്‍ക്കിലെത്തിയത് ജസ്‌നയല്ലെന്ന് സ്ഥിരീകരണം

മലപ്പുറം: (www.kvartha.com 22.06.2018) മാര്‍ച്ച് 22ന് മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്‌ന മലപ്പുറത്ത് എത്തിയതായുള്ള അഭ്യൂഹങ്ങള്‍ക്ക് വിട. മെയ് മൂന്നിന് കോട്ടക്കുന്ന് പാര്‍ക്കിലെത്തിയത് ജസ്‌നയല്ലെന്ന് പാര്‍ക് മാനേജര്‍ സ്ഥിരീകരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയെ കാണാനില്ലെങ്കിലും ഒരു സെല്‍ഫിയില്‍ ലഭിച്ച ചിത്രത്തില്‍ നിന്നും പെണ്‍കുട്ടിയെ തിരിച്ചറിയാനാവില്ല.

മെയ് മൂന്നിന് രാവിലെ മുതല്‍ വൈകിട്ട് വരെ കോട്ടക്കുന്ന് പാര്‍കിലുണ്ടായിരുന്നവരില്‍ ഒരു പെണ്‍കുട്ടി ജസ്‌നയാണെന്നാണ് ചില ദൃക്‌സാക്ഷികള്‍ സംശയം പ്രകടിപ്പിച്ചത്. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തു. ഒരു ഫോട്ടോയും ലഭിച്ചിട്ടുണ്ട്.

Jesna did not come to Kottakunnu Park, Malappuram, News, Trending, Missing, Photo, CCTV, Kerala

പെണ്‍കുട്ടി കരഞ്ഞപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിവരം അന്വേഷിച്ചിരുന്നു. ജസ്‌നയുടെ ഫോട്ടോ കണ്ട അദ്ദേഹം പാര്‍ക്കില്‍ കണ്ട പെണ്‍കുട്ടി ജസ്‌നയല്ലെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ ഒന്നും പെണ്‍കുട്ടിയെ കാണാനില്ലെന്നും പാര്‍ക് മാനേജര്‍ അറിയിച്ചു.

അഭ്യൂഹങ്ങള്‍ക്കിടവരുത്തിയ പാര്‍ക്കിലെ ഫോട്ടോയും പുറത്തുവിട്ടു. ഫോട്ടോ അവ്യക്തമാണെങ്കിലും ഒറ്റ നോട്ടത്തില്‍ തന്നെ അത് ജെസ്‌നയുതേല്ലെന്ന് മനസിലാക്കാം. മാത്രമല്ല, മാര്‍ച്ച് 22ന് കാണാതായ ജസ്‌നയെ 44 ദിവസങ്ങള്‍ക്കു ശേഷം കോട്ടക്കുന്നില്‍ കണ്ടെന്നു പറയുന്നതിലും അസ്വഭാവികതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Jesna did not come to Kottakunnu Park, Malappuram, News, Trending, Missing, Photo, CCTV, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?