കുഞ്ഞ് സൈനബിന്റെ മരണത്തില്‍ നാട് തേങ്ങി; കാലവര്‍ഷം കനത്തതോടെ അമ്മമാര്‍ക്ക് വേണം പൊന്നുമക്കളില്‍ ഒരു കണ്ണ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.06.2018) വെള്ളക്കെട്ടില്‍ വീണ് മരണപ്പെട്ട കുഞ്ഞ് സൈനബിന്റെ മരണം നാടിന്റെ നൊമ്പരമായി. കാഞ്ഞങ്ങാട് കുശാല്‍നഗറിലെ മുഹമ്മദ് അന്‍സിഫ് - മുംതാസ് ദമ്പതികളുടെ മകളും കടപ്പുറം പിപിടിഎ എല്‍പി സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ത്ഥിനിയുമായ ഫാത്വിമ സൈനബ് (നാല്) ആണ് ശനിയാഴ്ച വൈകുന്നേരം വെള്ളക്കെട്ടില്‍ വീണ് മരണപ്പെട്ടത്.

വീട്ടില്‍ നിന്നും കളിക്കാനിറങ്ങിയതായിരുന്നു സൈനബ്. പിന്നീട് കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് കുഞ്ഞിന്റെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നു വെള്ളക്കെട്ട്. കാലവര്‍ഷക്കെടുതിയില്‍ കാസര്‍കോട് ജില്ലയില്‍ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം ദേലംപാടി മണിയൂര്‍ ചര്‍ളക്കൈയിലെ ചനിയപ്പ നായിക്ക് (62) പയസ്വിനി പുഴയില്‍ ഒഴുക്കില്‍പെട്ട് മരണപ്പെട്ടിരുന്നു.

തിമിര്‍ത്തു പെയ്യുന്ന മഴയില്‍ തോടുകളും കുളങ്ങളും പുഴകളും നിറഞ്ഞുകവിയുകയാണ്. ചെറിയ കുട്ടികളില്‍ അമ്മമാര്‍ക്കും ബന്ധുക്കള്‍ക്കും ഒരു കണ്ണുവേണം. കടലിനും പുഴയ്ക്കും മറ്റു വെള്ളക്കെട്ടുകള്‍ക്കും സമീപം വീടുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ദുരന്തം വീടുകളിലേക്ക് എത്തുന്നതിനു മുമ്പേ മുന്‍ കരുതല്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Top-Headlines, Student, Child, Drown, Zainab No more
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?