റിയാദില്‍ കാറപകടത്തില്‍ പ്രവാസി യുവാവ് മരിച്ചു; മരിച്ചത് വിവാഹ ശേഷം നാട്ടില്‍ നിന്നും മടങ്ങിയ നവവരന്‍

റിയാദ്: (www.kasargodvartha.com 04.06.2018) റിയാദില്‍ കാറപകടത്തില്‍ പ്രവാസി യുവാവ് മരിച്ചു. കര്‍ണാടക ബണ്ട്വാള്‍ ഗൂഡിനബലിയിലെ അന്‍വര്‍ (26) ആണ് മരിച്ചത്. അന്‍വറിനൊപ്പം കാറിലുണ്ടായിരുന്ന മറ്റു രണ്ടു ഇന്ത്യക്കാരും മരണപ്പെട്ടതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച ജുബൈലില്‍ വെച്ചാണ് അപകടമുണ്ടായത്. അന്‍വര്‍ അടക്കം മൂന്നു പേര്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡിന് സമീപത്തെ പോസ്റ്റിലിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ അന്‍വര്‍ മരണപ്പെട്ടു.

അവസാനം നാട്ടിലെത്തിയപ്പോള്‍ കല്യാണം കഴിച്ച ശേഷമാണ് അന്‍വര്‍ റിയാദിലേക്ക് മടങ്ങിയത്. അന്‍വറിന്റെ അപകട മരണം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, Death, Riyadh, Accidental-Death, Top-Headlines, Gulf, National, 26-year-old Bantwal man killed in Saudi Arabia road accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?