കടകംപള്ളി സുരേന്ദ്രന്റെ കണ്ണുതുറക്കാന്‍ ശത്രുസംഹാര പൂജയുമായി മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍; നക്ഷത്രം കിട്ടാത്തതിനാല്‍ പൂജ നടത്തിയത് പേരും വയസും നല്‍കി
കണ്ണൂര്‍: (www.kvartha.com 06.06.2018) ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കണ്ണുതുറക്കാന്‍ ശത്രുസംഹാര പൂജയുമായി മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍. നക്ഷത്രം കിട്ടാത്തതിനാല്‍ പൂജ നടത്തിയത് പേരും വയസും നല്‍കി.
മലബാര്‍ ദേവസ്വം ബോര്‍ഡ് പരിഷ്‌കരണ ബില്‍ പാസാക്കുന്നതിനായി മന്ത്രിയുടെ കണ്ണുതുറക്കാന്‍ ശത്രുസംഹാര പൂജയ്ക്കു പുറമേ ജലധാര, നെയ് വിളക്ക്, കൂവളമാല, തുടങ്ങി മറ്റു പ്രധാന വഴിപാടുകളും നടത്തുന്നുണ്ട്.
സിപിഎമ്മുകാരനായ മന്ത്രി കടകംപള്ളി സുരേന്ദ്രനു വേണ്ടി ശത്രുസംഹാരം നടത്താന്‍ ദേവസ്വം ജീവനക്കാര്‍ മന്ത്രിയുടെ നക്ഷത്രം അന്വേഷിച്ചിരുന്നു. എന്നാല്‍ കിട്ടാതായതോടെ വിടാനൊന്നും ഭാവമില്ലാതെ പേരും വയസും നല്‍കി ശത്രുസംഹാര പൂജ നടത്തുകയായിരുന്നു. ''ഈ നിയമസഭയില്‍ തന്നെ ബില്‍ ഉണ്ടാകണേയെന്നും അതിനാവശ്യമായ ശക്തി സര്‍ക്കാരിനും മന്ത്രിക്കുമുണ്ടാകണേ'' എന്നുമാണു പ്രധാന പ്രാര്‍ത്ഥന.
കഴിഞ്ഞ നവംബറിലെ സമ്മേളനത്തില്‍ ബില്‍ യാഥാര്‍ഥ്യമാകുമെന്നാണു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ ബജറ്റ് സമ്മേളനത്തില്‍ ഉള്‍പ്പെടുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും നടപ്പു സമ്മേളനത്തിലും ബില്‍ ഉള്‍പ്പെടുത്തിയില്ല.
ഒരു വര്‍ഷം മുന്‍പു നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ട മലബാര്‍ ദേവസ്വം ബോര്‍ഡ് പരിഷ്‌കരണ ബില്‍ ഇതുവരെ വെളിച്ചം കണ്ടില്ല. ചില വന്‍കിട ക്ഷേത്രങ്ങളില്‍നിന്നു പണം കൈപ്പറ്റിയ ഉദ്യോഗസ്ഥരും ചില സമുദായ സംഘടനകളും ചേര്‍ന്നു നിയമപരിഷ്‌കരണ ബില്‍ അട്ടിമറിക്കുകയാണെന്നാണ് ആരോപണം. ഇതിന്റെ മറുഭാഗമാണ് ആദ്യം വഴിപാട് തുടങ്ങിയതെന്നും ക്ഷേത്ര ജീവനക്കാര്‍ വ്യക്തമാക്കുന്നു.
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ 1632 ക്ഷേത്രങ്ങളിലെ ഏഴായിരത്തോളം വരുന്ന ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമതിയാണ് റിപ്പോര്‍ട്ട് സര്‍പ്പിച്ചത്. നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിനു മുന്‍പു നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. എന്നാല്‍ ചില സംശയങ്ങളുള്ളതു കൊണ്ടാണ് അന്തിമ ബില്‍ തയാറാക്കാത്തതെന്നാണു നിയമവകുപ്പിന്റെ വിശദീകരണം. സംശയങ്ങള്‍ പരിഹരിക്കാന്‍ തയാറാണെന്ന് അന്വേഷണ സമിതി തന്നെ വ്യക്തമാക്കിയിട്ടും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുകയാണ്.

Keywords: Malabar Devaswom board employees Vazhipadu to Kadakampally Surendran, Kannur, News, Politics, Religion, CPM, Temple, Budget, Kerala.
Powered by Info News For You

Comments
Post a Comment