'സോഫെ പെ പഡാ കേജരിവാള്‍'; ഡല്‍ഹി മുഖ്യമന്ത്രിയെ പരിഹസിച്ച് പാട്ടുപാടി കപില്‍ മിശ്ര

ന്യൂഡല്‍ഹി: (www.kvartha.com 13.06.2018) ലഫ് ഗവര്‍ണറുടെ ഓഫീസില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കളിയാക്കി പാട്ടുപാടി കപില്‍ മിശ്ര. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആം ആദ്മി പാര്‍ട്ടി പുറത്താക്കിയ നേതാവാണ് കപില്‍ മിശ്ര.

സോഫേ പേ പഡാ ഹുവാ ഹെ കേജരിവാള്‍ ദേഖ് ലോ എന്ന് തുടങ്ങുന്നതാണ് ഗാനം. ഈ ഗാനം ട്വിറ്ററേറ്റികള്‍ ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

National, Delhi, AAP, Kejriwal

കഴിഞ്ഞ നാല് മാസമായി സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥര്‍ ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിച്ച് വരികയായിരുന്നു. ഡല്‍ഹി ചീഫ് സെക്രട്ടറി അനുഷു പ്രകാശിനെ ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണിത്. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേജരിവാളും സംഘവും ഗവര്‍ണറെ കണ്ടുവെങ്കിലും അവരുടെ ആവശ്യം അദ്ദേഹം തള്ളുകയായിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയും സംഘവും കുത്തിയിരിപ്പ് ധര്‍ണ നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Deputy Chief Minister Manish Sisodia today began an indefinite hunger strike at the office of the Lt Governor, where Chief Minister Arvind Kejriwal and his cabinet colleagues spent the second night, a day after Health Minister Satyendar Jain sat on a hunger strike there to press for their demands.

Keywords: National, Delhi, AAP, Kejriwal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?