കാലവര്‍ഷം വഴി മുടക്കുന്നു; കെഎസ്ആര്‍ടിസി സര്‍വ്വീസ് റൂട്ട് മാറ്റും; ഗതാഗതമന്ത്രി

കോഴിക്കോട്:(www.kvartha.com 14/06/2018) കാലവര്‍ഷം കനത്ത് ഉരുള്‍പൊട്ടലും വെള്ളപൊക്കവും അപകടം വിതയ്ക്കുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് റൂട്ട് മാറ്റുന്നുവെന്ന് ഗതാഗത വകുപ്പ് എ.കെ.ശശീന്ദ്രന്‍. വയനാട് ചുരം വഴി പോയിരുന്ന ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ വെള്ളിയാഴ്ച്ച മുതല്‍ കുറ്റ്യാടി ചുരം വഴിയാവും സര്‍വ്വീസ് നടത്തുക. കണ്ണൂര്‍ മാക്കൂട്ടം വഴി സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ മാനന്തവാടി-കുട്ട റൂട്ട് വഴി പോകും.

ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന യോഗത്തിലാണ് തീരുമാനം. ഉരുള്‍പൊട്ടലും വെള്ളപൊക്കവും കനത്ത കാലവര്‍ഷവും മൂലമുണ്ടായ അസൗകര്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു

News, Kozikode, Kerala, Minister, KSRTC,By the rainy season KSRTC Service Route Changes Transportation Minister

കാലവര്‍ഷം മൂലം അടിവാരത്ത് വെള്ളം കുറയുന്ന മുറയ്ക്ക് ഓര്‍ഡിനറി സര്‍വ്വീസുകള്‍ ചിപ്പിലി തോട് വരെ സര്‍വ്വീസ് നടത്തും. വയനാട്ടില്‍ നിന്നുള്ള ബസുകള്‍ ചിപ്പിലി തോട് വരെ വരും. വയനാട് ഭാഗത്തേക്കു പോകുന്ന ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കുറ്റ്യാടി വഴി സര്‍വീസ് നടത്തും. തലശേരി മൈസൂര്‍ റൂട്ടില്‍ മാക്കൂട്ടം വഴി സര്‍വീസ് നടത്തിയിരുന്ന സുപ്പര്‍ 'ക്ലാസ്ബസുകള്‍ മാനന്തവാടി കുട്ട വഴി വയനാടിലേക്കും മൈസൂര്‍ ബാംഗ്ലൂര്‍ ലേക്കും സര്‍വീസ് നടത്തും.

കോഴിക്കോട് അടിവാരം റോഡില്‍ വെള്ളക്കെട്ട് ഒഴിയുന്ന മുറയ്ക്ക് ചിപ്പില തോട് വരെ ഓര്‍ഡിനറി സര്‍വീസ് നടത്തും.ഇവിടെ നിന്ന് യാത്രക്കാര്‍ 200 മീറ്റര്‍ ദൂരം കാല്‍നട യാത്ര ചെയ്ത് വയനാട് ഭാഗത്തേക്കുള്ള ബസ്സില്‍ കയറാവുന്നതാണ്. വയനാട്ടില്‍ നിന്നും ഇതിനനുസരിച്ച് ബസ് സമയക്രമീകരണം കെഎസ്ആര്‍ടിസി നടത്തുമെന്ന് മന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozikode, Kerala, Minister, KSRTC,By the rainy season KSRTC Service Route Changes Transportation Minister


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?