ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല; കെ മുരളീധരനെ പരിഹസിച്ച് ജോസഫ് വാഴക്കന്‍
കൊച്ചി: (www.kvartha.com 05.06.2018) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ച കെ.മുരളീധരനെ പരിഹസിച്ച് ജോസഫ് വാഴക്കന്‍ രംഗത്ത്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വാഴക്കന്‍ മുരളീധരനെതിരെ തിരിഞ്ഞത്. നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോള്‍ ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണെന്ന് വാഴക്കന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു. ഈ പ്രവണത ശരിയല്ലെന്ന് പല തവണ പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ നന്നാവില്ല. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ എന്നും വാഴക്കന്‍ ചോദിക്കുന്നു.
കെ മുരളീധരന്റെ പേര് പരാമര്‍ശിക്കാതെയാണ് വിമര്‍ശനം. കേരളത്തില്‍ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ദേഹത്തിന്റെ ബൂത്ത് ഏതാണെന്ന് ആര്‍ക്കും നിശ്ചയമില്ല. നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാണ്. ഒരു കാര്യം കൂടി ഓര്‍മിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ കൂലിയെഴുത്തുകാരെ വച്ച് പാര്‍ട്ടിയെയും നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിര്‍ത്തണമെന്നും വാഴക്കന്‍ ആവശ്യപ്പെടുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീടിരിക്കുന്ന ബൂത്തില്‍ പോലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിനെതിരെയായിരുന്നു മുരളീധരന്റെ പരിഹാസം. ചൊറിച്ചിലിന് മരുന്നായി ഒരു ക്രീമിന്റെ ചിത്രവും ഫേസ് ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
'ഫേസ്ബുക്ക് പോസ്റ്റ് ചുവടെ'
'നത്തോലി ഒരു ചെറിയ മീനല്ല'
ചൊറിച്ചില്‍ ഒരു ചെറിയ രോഗമല്ല!!!
എന്ത് ചെയ്യാം !
ചിലരുടെ ശീലങ്ങള്‍ നമുക്ക് മാറ്റാനാവില്ല. രാഷ്ട്രീയത്തില്‍ നേതൃത്വത്തിലിരിക്കുന്നവര്‍ ഉള്ളിലെന്താണെങ്കിലും സംസാരിക്കുമ്പോള്‍ പരസ്പരം ബഹുമാനം പുലര്‍ത്താറുണ്ട്. പക്ഷെ നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോള്‍ ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ്. പല തവണ ഈ പ്രവണത ശരിയല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ നന്നാവില്ല. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ ? ഇത്തവണ ബൂത്തിലെ റിസല്‍ട്ടായിരുന്നു വിഷയം. തന്റെ ബൂത്ത് ഭദ്രമാണെന്നാണ് ചൊറിച്ചലിന്റെ ഭാഗമായി അവകാശപ്പെട്ടത്.
കേരളത്തില്‍ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ദേഹത്തിന്റെ ബൂത്ത് ഏതാണെന്ന് ആര്‍ക്കും നിശ്ചയമില്ല.നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാണ്. ഒരു കാര്യം കൂടി ഓര്‍മിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ കൂലിയെഴുത്തുകാരെ വച്ച് പാര്‍ട്ടിയെയും നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിര്‍ത്തണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Joseph Vazhakkan Facebook post against K Muraleedharan, Kochi, News, Politics, Facebook, Criticism, Politics, post, Social Network, Kerala.

Powered by Info News For You

Comments
Post a Comment