റഷ്യയില്‍ ജയം രുചിക്കാനാവാതെ വമ്പന്മാര്‍; രക്ഷപ്പെട്ടത് ഫ്രാന്‍സ് മാത്രം

മോസ്‌കോ: (www.kvartha.com 18.06.2018) റഷ്യന്‍ ലോകകപ്പില്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ വമ്പന്മാര്‍ ജയം രുചിക്കാനാവാതെ വിയര്‍ക്കുന്നു. അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ ടീമുകള്‍ക്ക് സമനിലക്കുരുക്ക് വീണപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനിക്ക് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ സ്‌പെയിനും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. പിന്നാലെ ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീന ഐസ്‌ലാന്‍ഡിനോട് നാണംകെട്ട സമനില വഴങ്ങി. മെസ്സി പെനാള്‍ട്ടി പാഴാക്കിയതാണ് അര്‍ജന്റീനയുടെ വിജയത്തിന് വിഘ്‌നം സൃഷ്ടിച്ചത്.


ഗ്രൂപ്പ് ഇയില്‍ താരനിബിഡമായ ബ്രസീല്‍പട സ്വിറ്റ്‌സര്‍ലാന്‍ഡിനോട് സമനില വഴങ്ങി. ജര്‍മ്മനിക്കാണ് ആദ്യ റൗണ്ടില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. അട്ടിമറി വീരന്മാരായ മെക്‌സിക്കോയാണ് ജര്‍മ്മനിയെ ഏകപക്ഷീയമായ ഒരുഗോളിന് കഥകഴിച്ചത്.

വമ്പന്മാരില്‍ ഫ്രാന്‍സ് മാത്രമാണ് ഇതുവരെ രക്ഷപ്പെട്ടത്. അതും കഷ്ടിച്ച്. പൊരുതിക്കളിച്ച ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഫ്രാന്‍സ് മറികടന്നത്. എന്നാല്‍ കിരീടഫേവറിറ്റുകളില്‍ മുന്‍പന്തിയിലുള്ള ഫ്രാന്‍സില്‍നിന്നും പ്രതീക്ഷിച്ച പ്രകടനം പുറത്തുവന്നിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Russia, Fifa, World Cup, Argentina, Brazil, France, Spain, Portugal, FIFA WC 18; Big whales struggling to find victory


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?