പ്രണയത്തിന്റെ പേരില്‍ യുവാവിനെ പെണ്‍വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം, ബഹളമായതോടെ സഭ പിരിഞ്ഞു

തിരുവനന്തപുരം: (www.kvartha.com 04/06/2018) പ്രണയത്തിന്റെ പേരില്‍ യുവാവിനെ പെണ്‍വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. കെവിന്‍ കൊലപാതക കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഇക്കഴിഞ്ഞ 28ന് രാവിലെയാണ് കോട്ടയം മന്നാനത്ത് കെവിന്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച തുടക്കമായ നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിലാണ് സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. അര മണിക്കൂറോളം പ്രതിപക്ഷം ബാനറുകളും പ്ലക്കാഡുകളുമായി നടുത്തളത്തിലിറങ്ങി ബഹളം വെച്ച് സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതിനെതുടര്‍ന്ന് നിയമസഭ പിരിഞ്ഞു.


എന്നാല്‍ പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. സര്‍ക്കാര്‍ ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഇനിയും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിപ്പ് നല്‍കി. അസാധാരണ വീഴ്ചകള്‍ സാധാരണ സംഭവം പോലം ഉണ്ടാകുന്നു. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ഭീഷണിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കില്‍ ഇത് കേരളമാണെന്ന് ഓര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കെവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി. രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ഈ വിഷയം വെച്ച് പ്രതിപക്ഷം ശ്രമിച്ചതാണ്. അത് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു. പ്രതിയുടെ രാഷ്ട്രീയം നോക്കിയല്ല പോലീസിന്റെയും സര്‍ക്കാറിന്റെയും നടപടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പ്രതിപക്ഷത്തു നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പോലീസ് അന്വേഷണം വഴി തിരിച്ച് വിടാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതികളായ ഡിവൈഎഫ്‌ഐക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ള നടപടികളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് പ്രതിപക്ഷം സിബിഐ അന്വേഷണമെന്ന ആവശ്യം ഉന്നയിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സഭാ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Love, Murder, News, CBI, investigation-report, Police, CM, Pinarayi vijayan, Thiruvananthapuram, Kottayam, Kevin murder case: Opposition seeks CBI probe 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?