സദാചാര ഗുണ്ടകള്‍ ഇറക്കിക്കൊണ്ടുപോയ യുവാവിനെ റെയില്‍വേ ട്രാക്കില്‍ തലയറ്റനിലയില്‍ കണ്ടെത്തി; തനിച്ച് താമസിക്കുന്ന വീട്ടില്‍ അനാശാസ്യം നടന്നുവന്നിരുന്നതായി അമ്മാവന്‍

കൊല്ലം: (www.kvartha.com 20.06.2018) അനാശാസ്യം നടക്കുന്നുവെന്ന് അമ്മാവന്‍ അറിയിച്ചതിനെ തുടര്‍ന്ന് സദാചാര ഗുണ്ടകള്‍ ഇറക്കിക്കൊണ്ടുപോയ യുവാവിനെ റെയില്‍വേ ട്രാക്കില്‍ തലയറ്റുമരിച്ചനിലയില്‍ കണ്ടെത്തി. കോട്ടാത്തല കോഴികുന്നത്ത് ഭാഗത്ത് കൊടിവിള വീട്ടില്‍ ശ്രീജിത്താണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ നെടുവത്തൂര്‍ കിള്ളൂരിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് സമീപത്ത് ബിയര്‍ കുപ്പിയും കിടപ്പുണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിക്കുള്ള ട്രെയിന്‍ തട്ടിയതാകാമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് പുത്തൂര്‍ സ്വദേശിനിയും വിവാഹിതയുമായ യുവതിക്കൊപ്പം സദാചാര ഗുണ്ടകള്‍ ശ്രീജിത്തിനെ വീട്ടില്‍ നിന്നും പിടികൂടിയത്. വിവരം അറിഞ്ഞ് പുത്തൂര്‍ പോലീസ് സ്ഥലത്തെത്തി ശ്രീജിത്തിനോട് സ്‌റ്റേഷനിലേക്ക് വരാന്‍ നിര്‍ദേശിക്കുകയും ഒപ്പമുണ്ടായിരുന്ന യുവതിയെ വീട്ടില്‍ അറിയിച്ചശേഷം ബന്ധുക്കള്‍ക്കൊപ്പം അയക്കുകയും ചെയ്തു. ഇതിനുശേഷം ശ്രീജിത്ത് പുത്തൂര്‍ സ്‌റ്റേഷനില്‍ എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതിനാല്‍ ശ്രീജിത്ത് തനിച്ചായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. സഹോദരി ഇന്ദു വിവാഹിതയാണ്.

Moral policing victim's body found on railway track in Kottarakkara, Kollam, News, Local-News, Railway Track, Dead Body, Police, Case, Probe, Kerala

പുത്തൂരില്‍ വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരനായിരുന്നു ശ്രീജിത്ത്. ഇതിന് സമീപത്തുള്ള സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ശ്രീജിത്തിനൊപ്പമുണ്ടായിരുന്നത്. ശ്രീജിത്തിനെ ഒരു മാസം മുന്‍പ് സ്ഥാപനത്തില്‍ നിന്ന് പറഞ്ഞുവിട്ടിരുന്നു. എന്നാല്‍ ബോഡി മസാജിംഗ് പഠിക്കാന്‍ പോയതാണെന്നും വിവരമുണ്ട്. അമ്മാവന്‍ ഗോപാലകൃഷ്ണനാണ് ശ്രീജിത്തിന്റെ വീട്ടില്‍ അനാശാസ്യം നടക്കുന്നുവെന്ന വിവരം നാട്ടുകാരെ അറിയിച്ചത്. സംഭവത്തില്‍ കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Moral policing victim's body found on railway track in Kottarakkara, Kollam, News, Local-News, Railway Track, Dead Body, Police, Case, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?