കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ; മോഡി കെയറിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ രംഗത്ത്
ന്യൂഡല്‍ഹി: (www.kvartha.com 02.06.2018) കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന അഭിമാന പദ്ധതി മോഡി കെയറിനെതിരെ (ആയുഷ്മാന്‍ ഭാരത്) രാജ്യത്തെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ രംഗത്ത്. പദ്ധതിയില്‍ നിഷ്‌കര്‍ഷിച്ച പ്രകാരമുള്ള നിരക്കുകള്‍ അനുസരിച്ച് ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ കഴിയില്ലെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. ഇതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് പ്രതിനിധികള്‍ നീതി ആയോഗിന്റെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും പ്രതിനിധികളെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു.
ശാസ്ത്രീയമായ വിശകലനം നടത്താതെയാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നതെന്നും പ്രസ്തുത നിരക്കില്‍ പറയുന്ന പ്രകാരമുള്ള ചികിത്സ നല്‍കാന്‍ ഒരു സ്വകാര്യ ആശുപത്രികള്‍ക്കും കഴിയില്ലെന്നും ആയുഷ്മാന്‍ ഭാരത് സി.ഇ.ഒ ഇന്ദു ഭൂഷണ് നല്‍കിയ കത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പറയുന്നു.
അതേസമയം, വളരെ ശ്രദ്ധയോടെയാണ് നിരക്കുകള്‍ നിശ്ചയിച്ചതെന്നും, ആവശ്യമെങ്കില്‍ നിരക്കുകളില്‍ 10 ശതമാനം വരെ മാറ്റം വരുത്താനുള്ള അധികാരവും അതാത് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഇന്ദു ഭൂഷണ്‍ വ്യക്തമാക്കി. മാത്രമല്ല സ്വകാര്യ ആശുപത്രികള്‍ക്ക് 30 ശതമാനം വരെ ഇന്‍സെന്റീവും പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ കൊറോണറി ബൈപാസ്, മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങി 1354 ചികിത്സാ രീതികള്‍ക്കാണ് ആയുഷ്മാന്‍ ഭാരതില്‍ ഉള്‍പ്പെടുത്തി കേന്ദ്രം നിരക്കിളവുകള്‍ പ്രഖ്യാപിച്ചത്. 50 കോടി പേര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

Keywords: Private hospitals object to Modicare rates, say ‘too low’ for quality care, New Delhi, News, Health, Health & Fitness, Treatment, Hospital, Patient, Letter, Prime Minister, Narendra Modi, National.
Powered by Info News For You

Comments
Post a Comment