പ്രതിപക്ഷ നേതാക്കള്‍ ഒസാമ ബിന്‍ ലാദന്റെ അനുയായികള്‍: ഗിരിരാജ് സിംഗ്

ന്യൂഡല്‍ഹി: (www.kvartha.com 04.06.2018) പ്രതിപക്ഷത്തുള്ളവരെ  അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ അനുയായികളെന്ന് വിളിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ബിജെപി ദേശീയ വക്താവ് പാക് ഭീകരന്‍ ഹഫീസ് സയീദിനെ പ്രതിപക്ഷത്തോട് താരതമ്യം ചെയ്തതിന് പിന്നാലെയാണ് ഗിരിരാജ് സിംഗിന്റെ ട്വീറ്റ്.

മാവോയിസ്റ്റുകളേയും രാജി രാഷ്ട്രീയത്തേയും ജന്മിത്വത്തേയും പിന്തുണയ്ക്കുന്നവരാണ് എന്‍ ഡി എ സര്‍ക്കാരിനെതിരെ വരുന്നതെന്നും പ്രതിപക്ഷം ഒസാമ ബിന്‍ ലാദനെ പിന്തുണയ്ക്കുന്നവരാണെന്നും സിംഗ് ട്വിറ്ററിലൂടെ ആരോപിച്ചു.

National, Giriraj Singh

പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നിന്നാലും മോഡി സര്‍ക്കാരിനെ ഒന്നും ചെയ്യാനാകില്ല. വികസനത്തിന് മുകളില്‍ നിന്നാണ് മോഡി സര്‍ക്കാര്‍ 2019 പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സിംഗ് പറഞ്ഞു.

 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചതോടെ ബിജെപി നേതൃത്വം പരിഭ്രാന്തിയിലാണെന്ന് തോന്നിപ്പിക്കും വിധമാണ് ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: He added the unity of the opposition would not have an impact on the Narendra Modi government which was riding on the development plank and would cross the 2019 Lok Sabha hurdle with sufficient ease.

Keywords: National, Giriraj Singh 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?