പശുവിന്റെ പേരില്‍ അരുംകൊല: മോഷണം ആരോപിച്ച് ജനക്കൂട്ടം മധ്യവയസ്‌കനെ തല്ലിക്കൊന്നു
ഹാപ്പൂര്‍ (ഉത്തര്‍പ്രദേശ്): പശുക്കടത്തുകാരനെന്ന് ആരോപിച്ച് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ഹാപൂരിലെ പിലഖുവുവില്‍ തിങ്കളാഴ്ചയാണ് സംഭവം. കാസിം (45), സമയുദ്ദീന്‍ (65)എന്നിവരെയാണ് പശുവിനെ മോഷ്ടിച്ചതിന്റെ പേരില്‍ മര്‍ദ്ദിച്ചത്. ഇവരില്‍ കാസിം മര്‍ദ്ദനത്തിന് ശേഷം പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്ന് മരിക്കുകയായിരുന്നു. പരിക്കേറ്റ സമയുദ്ദീന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
മര്‍ദനത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിഡിയോ എടുക്കുന്നയാള്‍ ആക്രമണം നിര്‍ത്താനും ഖാസിമിന് വെള്ളം കൊടുക്കാനും ആവശ്യപ്പെടുന്നുണ്ട്. അവനെ ആക്രമിച്ചത് മതിയാക്കൂ. ഇതിന്റെ പരിണതഫലങ്ങള്‍ മനസിലാക്കൂ എന്നും വിഡിയോ എടുത്തയാള്‍ പറയുന്നുണ്ട്. ഞങ്ങള്‍ രണ്ടു മിനുട്ടിനുള്ളില്‍ എത്തിയില്ലായിരുന്നെങ്കില്‍ ആ പശുവിനെ അറുത്തു കൊല്ലുമായിരുന്നു -ഇതിനിടെ മറ്റൊരാള്‍ പറയുന്നത് കേള്‍ക്കാം. അവന്‍ കശാപ്പുകാരനാണ്. അവന്‍ കാലികളെ കൊല്ലുന്നതെന്തിനാണെന്ന് ആരെങ്കിലും ഒന്ന് ചോദിക്കൂ- മറ്റൊരാള്‍ ആവശ്യപ്പെടുന്നു. ആള്‍ക്കൂട്ടം ചര്‍ച്ച ചെയ്യുന്നതിനിടെ ഖാസിം നിലത്ത് വീഴുന്നുണ്ട്. ഖാസിമിന് വെള്ളം നല്‍കാന്‍ ആരും തയാറായില്ല. കൊല്ലപ്പെട്ട കാസിമിന്റെ ബന്ധുക്കള്‍ക്ക് മുന്നില്‍ വച്ചാണ് ഇവരെ മര്‍ദ്ദിച്ചത്. പൊലീസുകാരണെന്ന് പറഞ്ഞ് ബൈക്കില്‍ എത്തിയ രണ്ട് പേരാണ് പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇവരെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Powered by Info News For You
Comments
Post a Comment