വര്‍ഷങ്ങള്‍ക്കിപ്പുറം ചെങ്ങമ്പുഴയുടെ 'വാഴക്കുല'യ്ക്ക് ജീവന്‍ നല്‍കി കോണ്‍ഗ്രസ്; ജന്മിയുടെ റോളില്‍ മാണിയും കുഞ്ഞാപ്പയും കുല കൊണ്ടുപോകുമ്പോള്‍ വായില്‍ വെള്ളമൂറി നോക്കിനില്‍ക്കാന്‍ വിധിക്കപ്പെട്ട് യൂത്തന്മാര്‍; വൈറലായി ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍
കോട്ടയം:(www.kvartha.com 09/06/2018) രാജ്യസഭ സീറ്റ് കെ എം മാണിയുടെ കേരള കോണ്‍ഗ്രസിന് ദാനം ചെയ്ത സംഭവം പുകഞ്ഞുകൊണ്ടിരിക്കുമ്പോള്‍ എരിതീയില്‍ എണ്ണ പോലെ ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍. കേരളത്തിലെ ഇപ്പോഴത്തെ സമകാലിക സംഭവം ഇതിലും മികച്ച രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ സാധിക്കുമോ എന്നത് സംശയമാണ്. സീറ്റ് കൈമാറ്റത്തെ തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ പടലപ്പിണക്കത്തെ ചെങ്ങമ്പുഴയുടെ പ്രശസ്ത കവിതയായ വാഴക്കുലയോട് ഉപമിച്ച കാര്‍ട്ടൂണ്‍ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
യുഡിഎഫിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിനെ മുസ്ലിംലീഗും കേരളാകോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ വരച്ച വരയില്‍ നിര്‍ത്തി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയാണെന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് കാര്‍ട്ടൂണ്‍.
ആറ്റുനോറ്റു വളര്‍ത്തിയ വാഴ കുലച്ചപ്പോള്‍ മാണിയും കുഞ്ഞാലിക്കുട്ടിയും കൂടി കുല കൊണ്ടുപോകുന്നതും മുതിര്‍ന്ന നേതാക്കള്‍ മൗനം പാലിക്കുമ്പോള്‍ യൂത്ത് നേതാക്കള്‍ ഒന്നും ചെയ്യാനാവാതെ നോക്കിയിരിക്കുന്നതുമാണ് കാര്‍ട്ടൂണ്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, Social Network, Cartoon, UDF, A political cartoon insulted Congress by Cartoonist Gopikrishnan

Powered by Info News For You

Comments
Post a Comment