പ്രണബ് ആര്‍ എസ് എസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി; ശിവസേനാ നേതാവിന് മറുപടി നല്‍കി ശര്‍മ്മിഷ്ഠയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: (www.kvartha.com 11.06.2018) പ്രണബ് ആര്‍ എസ് എസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന് പറഞ്ഞ ശിവസേനാ നേതാവിന് മറുപടി നല്‍കി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠയുടെ ട്വീറ്റ്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രീയത്തിലേക്കു തിരിച്ചെത്തില്ലെന്നാണ് ശര്‍മിഷ്ഠ ട്വീറ്റ് ചെയ്തിരിക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മുന്‍ രാഷ്ട്രപതി കൂടിയായ പ്രണബ് മുഖര്‍ജിയെ പ്രഖ്യാപിക്കാന്‍ രാഷ്ട്രീയ സ്വയം സേവക സംഘം (ആര്‍എസ്എസ്) തയാറായേക്കുമെന്നായിരുന്നു ശിവസേനാ നേതാവ് പറഞ്ഞത്.
'അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ആവശ്യമായ സീറ്റുകള്‍ കിട്ടില്ലെന്ന സാഹചര്യമുണ്ടായാല്‍ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എസ്എസ് തയാറെടുക്കുമെന്നു തോന്നുന്നു. എന്തായാലും അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 110 സീറ്റുകള്‍ നഷ്ടപ്പെടുമെന്നുറപ്പാണ്' എന്നായിരുന്നു ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടാണ് പറഞ്ഞത്.
കഴിഞ്ഞദിവസം നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പ്രണബ് മുഖര്‍ജി പങ്കെടുത്ത് ദേശീയതയെ കുറിച്ചു പ്രഭാഷണം നടത്തിയിരുന്നു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണബിന്റെ തീരുമാനത്തെ എതിര്‍ത്ത ശര്‍മിഷ്ഠ സന്ദര്‍ശനത്തെച്ചൊല്ലി ബിജെപിയും ആര്‍എസ്എസും കെട്ടുകഥകളും നുണകളും പ്രചരിപ്പിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

Keywords: Pranab Mukherjee will not rejoin politics, says daughter after Shiv Sena comment, New Delhi, News, Politics, Trending, Twitter, Controversy, RSS, Shiv Sena, National.
Powered by Info News For You

Comments
Post a Comment