നാസിക്കില്‍ സുഖോയ് വിമാനം തകര്‍ന്നുവീണു

നാസിക്: (www.kvartha.com 27.06.2018) മഹാരാഷ്ട്രയിലെ നാസിക്കില്‍ സുഖോയ് യുദ്ധവിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. നാസിക്കിലെ വ്യോമകേന്ദ്രത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 25 കിലോമീറ്റര്‍ അകലെയുള്ള വാവി തുഷി ഗ്രാമത്തിലാണ് തകര്‍ന്നത്. നിര്‍മാണത്തിലിരുന്ന വിമാനമാണ് തകര്‍ന്നത്. വിമാനം തകരാനുള്ള കാരണം വ്യക്തമല്ല.

Sukhoi Jet, On Test Flight, Crashes In Maharashtra's Nashik; Pilots Safe, Maharashtra, News, Accident, Flight, Military, Pilots, National

ഈ വര്‍ഷം അവസാനത്തോടെ സൈന്യത്തിന് കൈമാറാനിരുന്ന വിമാനങ്ങളില്‍ പെട്ടതായിരുന്നു തകര്‍ന്ന വിമാനവും. 300 കോടി രൂപ ചെലവിട്ടാണ് 12 സുഖോയ് വിമാനങ്ങള്‍ സൈന്യത്തിനായി ഹിന്ദുസ്ഥാന്‍ എയ്‌റോ നോട്ടിക്കല്‍സ് നിര്‍മിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sukhoi Jet, On Test Flight, Crashes In Maharashtra's Nashik; Pilots Safe, Maharashtra, News, Accident, Flight, Military, Pilots, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?