സ്‌കൂള്‍ വാന്‍ അപകടം; ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയും അപകടത്തിന് കാരണമായി; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

കൊച്ചി:(www.kvartha.com 12/06/2018) മരല്‍ടി കഴിഞ്ഞ ദിവസം സ്‌കൂള്‍ വാന്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ അനില്‍കുമാറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. അനിലിന്റെ അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ലൈസന്‍സ് റദ്ദാക്കുന്നതിന് മുമ്പായി ഡ്രൈവറില്‍ നിന്ന് വിശദീകരണം തേടി നോട്ടീസ് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍പ്പെട്ട വാനിന് 2018 ഓഗസ്റ്റ് വരെ ഫിറ്റ്‌നസുണ്ട്. 2020 വരെ ഡ്രൈവറുടെ ലൈസന്‍സിനും ബാഡ്ജിനും കാലാവധിയുണ്ട്. പ്രാഥമിക നിഗമനത്തില്‍ അശ്രദ്ധമായ ഡ്രൈവിംഗ് തന്നെയാണ് അപകടകാരണമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കുന്നതെന്ന് ആര്‍ടിഒ അധികൃതര്‍ പറഞ്ഞു.

News, Kochi, Kerala, Accident, Injured, Treatment, School van accident; driver's license will be canceled

തിങ്കളാഴ്ച്ച വൈകുന്നേരം നാലുമണിക്കാണ് കൊച്ചി മരട് കാട്ടിത്തറയില്‍ ഡേ കെയര്‍ സെന്ററിലെ കുട്ടികളുമായി പോയ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പിഞ്ചുകുട്ടികളും ആയയും മരിച്ചിരുന്നു. ഡ്രൈവര്‍ അനില്‍കുമാറിനും മറ്റ് കുട്ടികള്‍ക്കും പരുക്കേറ്റിരുന്നു. ഡ്രൈവര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Accident, Injured, Treatment, School van accident; driver's license will be canceled


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?