പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഫ്രഞ്ചുപട; ഗ്രീസ്മാനും കൂട്ടരും പെറുവിനെതിരെ

മോസ്‌കോ: (www.kvartha.com 21.06.2018) ഗ്രൂപ്പ് സിയില്‍ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഫ്രാന്‍സ് ഇറങ്ങുന്നു. പെറുവാണ് രണ്ടാമങ്കത്തില്‍ ഫ്രഞ്ചുപടയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ 2-1ന് തറപറ്റിച്ച ഫ്രാന്‍സ് ആത്മവിശ്വാസത്തോടെയാണ് താരതമ്യേന ദുര്‍ബലരായ പെറുവിനെതിരെ കളത്തിലിറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ ഡെന്മാര്‍ക്കിനോട് തോറ്റ പെറുവിന് ഇന്നുംകൂടി പരാജയം ഏറ്റുവാങ്ങേണ്ടിവന്നാല്‍ പുറത്തേക്കുള്ള വഴിതുറക്കും. ആദ്യ മത്സരത്തില്‍ ജയം നേടിയെങ്കിലും പ്രതീക്ഷിച്ച പ്രകടനമൊന്നും ഫ്രഞ്ച് നിരയില്‍നിന്നുണ്ടായില്ല. അതുകൊണ്ടുതന്നെ കാര്യമായ മാറ്റങ്ങളോടെയാകും കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ഇന്ന് ടീമിനെയിറക്കുക. ഇന്ത്യന്‍ സമയം രാത്രി 8:30 നാണ് മത്സരം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Trending, Russia, FIFA, World Cup, France, Peru, FIFA WC 18; France against Peru in Group C


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?