നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെ പെണ്‍വാണിഭ സംഘം താവളം മാറ്റി; സംഘത്തെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തം

ഉപ്പള: (www.kasargodvartha.com 21.06.2018) നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെ ഉപ്പളയില്‍ തമ്പടിച്ച പെണ്‍വാണിഭ സംഘം പുതിയ ലാവണത്തിലേക്ക് താവളം മാറ്റി. ചേവാറിലേക്കാണ് സംഘം താവളം മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കാസര്‍കോട് വാര്‍ത്ത പുറത്തുവിട്ട വാര്‍ത്തയോടെയാണ് പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനം പുറംലോകമറിഞ്ഞത്. ഗുണ്ടാ- മാഫിയ സംഘങ്ങളുമായി ഈ സംഘത്തിന് അടുത്ത ബന്ധമുണ്ട്.

ഉപ്പളയിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രായപൂര്‍ത്തിയാവാത്ത നിരവധി പെണ്‍കുട്ടികളെ ഉപയോഗിച്ചാണ് സംഘം പെണ്‍വാണിഭം നടത്തിവന്നിരുന്നത്. വാടക വീടെടുത്താണ് മംഗളൂരു സ്വദേശിയായ സംഘത്തലവന്‍ പ്രവര്‍ത്തനം നടത്തിവന്നിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചാണ് സ്ത്രീകള്‍ ഉള്‍പെട്ട സംഘം വലയില്‍വീഴ്ത്തുന്നത്. ആഡംബര വാഹനവും, ഭക്ഷണവും, വസ്ത്രവും നല്‍കിയാണ് ഇവര്‍ ഇരകളെ വശത്താക്കുന്നത്. സ്വപ്നതുല്യമായ മോഹന വാഗ്ദാനങ്ങളും ഇക്കൂട്ടര്‍ നല്‍കുന്നു. ഇത്തരം ഹീന പ്രവര്‍ത്തിക്കു നേതൃത്വം നല്‍കുന്നവരെയും ഇവരെ സംരക്ഷിക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ സംഘം തന്നെ രണ്ടു പെണ്‍കുട്ടികളെ വിറ്റതായും നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്കെതിരെ ആരെങ്കിലും പരാതിപ്പെട്ടാല്‍ ഗുണ്ടകളെ ഇറക്കി ഭീഷണിപ്പെടുത്തുകയാണ് പതിവ്. അതിനാല്‍ ആളുകള്‍ പരാതി പറയാന്‍ മടിക്കുന്നു. ഗത്യന്തരമില്ലാതെയാണിപ്പോള്‍ നാട്ടുകാര്‍ പരാതിയുമായി മുന്നോട്ടു വന്നത്. ചില നിയമപാലകരും ഈ സംഘത്തിന് സംരക്ഷണം നല്‍കുന്നു എന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

മുമ്പ് സീതാംഗോളിയില്‍ ഇതേ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് ഒരു അജ്ഞാത സ്ത്രീയുടെ ഫോണ്‍കോളിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ പോലീസ് വിട്ടയക്കുകയായിരുന്നു. ഇത് നാട്ടില്‍ അന്ന് ചര്‍ച്ചാ വിഷയമായിരുന്നു. ഗുണ്ടാ- മാഫിയ ബന്ധമുള്ള പെണ്‍വാണിഭ സംഘത്തെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതേസമയം സംഘത്തെ കുറിച്ച് പോലീസ് രഹസ്യാന്വേഷണവും ആരംഭിച്ചതായി വിവരമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Molestation, complaint, Natives, Immoral gang location changed
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?