കാണാതായ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം അഴുകിയ നിലയില്‍ ഡാമില്‍ കണ്ടെത്തി
ബണ്ട്വാള്‍: (www.kasargodvartha.com 11.06.2018) കാണാതായ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം ഡാമില്‍ നിന്ന് കണ്ടെത്തി. എട്ട് ദിവസം മുമ്പ് കാണാതായ ഉപ്പിനങ്ങാടിയിലെ സജീവ ബിജെപി പ്രവര്‍ത്തകനായ രമേശ് ഗൗഡ (45) യുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ ഡാമില്‍ നിന്ന് കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരത്തോടെ ശംബൂര്‍ പഡിമുഗെറു എ എം ആര്‍ ഡാമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ജൂണ്‍ രണ്ടിനാണ് രമേശ് വീട്ടില്‍ നിന്നിറങ്ങിയത്. ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താത്തതിനെ തുടര്‍ന്ന് ജൂണ്‍ മൂന്നിന് ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷിച്ച് വരുന്നതിനിടയിലാണ് ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം അഴുകിയിരുന്നെങ്കിലും കൈയ്യില്‍ തന്റെ പേരെഴുതിയ ടാറ്റു പതിച്ചിരുന്നതിനാലാണ് പെട്ടെന്ന് തിരിച്ചറിഞ്ഞതെന്നും ബെല്‍ത്തങ്ങടി ബരിയ സ്വദേശിയാണ് രമേശ് എന്നും പോലീസ് പറഞ്ഞു. കുളിക്കുന്നതിനിടെ കാല്‍വഴുതി ഡാമില്‍ വീണ് മുങ്ങിമരിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
ബണ്ട്വാള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മൃതദേഹം ഗവ. വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. ബിജെപി നേതാക്കളായ ജി ആനന്ദ്, താലൂക്ക് ഓഫീസര്‍ സദാശിവ കൈകാംബ, സുന്ദര്‍, ചന്ദ്രശേഖര്‍, ശീതള്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
< !- START disable copy paste -->ജൂണ്‍ രണ്ടിനാണ് രമേശ് വീട്ടില്‍ നിന്നിറങ്ങിയത്. ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താത്തതിനെ തുടര്‍ന്ന് ജൂണ്‍ മൂന്നിന് ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷിച്ച് വരുന്നതിനിടയിലാണ് ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം അഴുകിയിരുന്നെങ്കിലും കൈയ്യില്‍ തന്റെ പേരെഴുതിയ ടാറ്റു പതിച്ചിരുന്നതിനാലാണ് പെട്ടെന്ന് തിരിച്ചറിഞ്ഞതെന്നും ബെല്‍ത്തങ്ങടി ബരിയ സ്വദേശിയാണ് രമേശ് എന്നും പോലീസ് പറഞ്ഞു. കുളിക്കുന്നതിനിടെ കാല്‍വഴുതി ഡാമില്‍ വീണ് മുങ്ങിമരിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
ബണ്ട്വാള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മൃതദേഹം ഗവ. വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. ബിജെപി നേതാക്കളായ ജി ആനന്ദ്, താലൂക്ക് ഓഫീസര്‍ സദാശിവ കൈകാംബ, സുന്ദര്‍, ചന്ദ്രശേഖര്‍, ശീതള്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Karnataka, news, Mangalore, National, Top-Headlines, Missing, Death, Deadbody, BJP activist’s body found
Powered by Info News For You

Comments
Post a Comment