ലോകകപ്പ്: അര്‍ജന്റീന ടീമില്‍ അടിമുടി അഴിച്ചുപണി, മരിയയും ലൂക്കാസും പുറത്തായേക്കും


കായികം (www.evisionnews.co): ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഫുട്ബോളിലെ കുഞ്ഞന്‍മാരായ ഐസ്‌ലാന്‍ഡിനോട് സമനില വഴങ്ങിയ അര്‍ജന്റീനാ ടീമില്‍ അടിമുടി മാറ്റത്തിന് സാധ്യത. അര്‍ജന്റീനന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലൂക്കാസ് ബിലിയക്ക് പകരം അറ്റാക്കിങ് മിഡ് ഫീല്‍ഡറായ ലോ സെല്‍സ ഇടം പിടിച്ചേക്കും. 

റൈറ്റ് വിങ് ബാക്കായി സാല്‍വിയോക്ക് പകരം മെര്‍ക്കാഡോ വരാനും സാധ്യതയുണ്ട്. എന്നാല്‍ ടാലിയഫിക്കോയെയും ഗോള്‍ കീപ്പറായി കബയ്യറോയേയും നിലനിര്‍ത്തിയേക്കും. ഐസ്‌ലാന്‍ഡിനെതിരെ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ പാവോണ്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു ഇതാണ് താരത്തിന് പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ അവസരം ലഭിക്കാന്‍ കാരണം. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ കൂടുതല്‍ വേഗമാര്‍ന്ന കളിയാവും പുറത്തെടുക്കുക. ഇതിന് ലോ സെല്‍സോ ആവശ്യമാണെന്നാണ് സാംപോളി കരുതുന്നത്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?